തിരുവനന്തപുരം: ലോക്ഡൗണിനെതുടർന്ന് നിർത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകളും ഡ്രൈവിങ് പരിശീലനവും 19 മുതൽ പുനരാരംഭിക്കുമെന്ന് മന്ത്രി ആൻറണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചുവേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്.
പരിശീലന വാഹനത്തിൽ ഇൻസ്ട്രക്ടറെ കൂടാതെ ഒരുസമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.