തിരുവനന്തപുരം: ബി.ജെ.പിയിൽ നേതൃത്വത്തിനെതിരായ കലാപം ചുവടുറച്ചതിനൊപ്പം എൻ.ഡി.എയിൽ ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്കും. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തുകയും സർക്കാർ ആരോപണക്കുരുക്കിൽപെട്ടിരിക്കെയും ചെയ്യുേമ്പാഴാണ് ബി.ജെ.പിയിലെ പ്രതിസന്ധി.
കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം എൻ.ഡി.എ വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാൻ നീക്കം ശക്തമാക്കിയതിനു പിന്നാലെ പ്രമുഖ കക്ഷിയായ ബി.ഡി.ജെ.എസും ബി.ജെ.പിയോട് ഇടയുകയാണ്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയ വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രനൊപ്പം ചേർന്ന് ബി.ഡി.ജെ.എസ് നടത്തുന്ന നീക്കം ബി.ജെ.പി നേതൃത്വത്തിന് വെല്ലുവിളിയാകുകയാണ്. പുനഃസംഘടനയിൽ തന്നെ തരംതാഴ്ത്തിയെന്ന് പരസ്യമായി പ്രതികരിച്ച ശോഭ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതിയും നൽകി. പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ് പക്ഷം ശോഭയുടെ നീക്കങ്ങൾക്കൊപ്പം ചേരാതെ മാറിനിൽക്കുന്നത് ആശ്വാസമെങ്കിലും ബി.ഡി.ജെ.എസ് നേതൃത്വം ശോഭയുമായി ചേർന്നുനടത്തുന്ന രഹസ്യനീക്കമാണ് തലവേദന. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ടതിനു പിന്നാലെ മുന്നണി ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന കോൺഗ്രസിലെ മുതിർന്ന നേതാവുമായി ബി.ഡി.ജെ.എസും ശോഭയും ബന്ധപ്പെട്ടു.
ഒറ്റക്കുള്ള വിമത നീക്കത്തോട് പാർട്ടിക്ക് പുറത്ത് വേണ്ടത്ര അനുകൂല പ്രതികരണം ലഭിക്കാതിരിക്കെ, ശോഭയെ ബി.ഡി.ജെ.എസിെൻറ ഭാഗമാക്കാനാണ് നീക്കമെന്നും ബി.ജെ.പി നേതൃത്വം സംശയിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ശോഭക്ക് ഉറച്ച സീറ്റടക്കം വാഗ്ദാനം നൽകിയെന്നും അവർ വിലയിരുത്തുന്നു.
കേന്ദ്ര സർക്കാറിൽനിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ആക്ഷേപമുള്ള ബി.ഡി.ജെ.എസ് പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ യു.ഡി.എഫ് പക്ഷ സാധ്യത തേടുകയാണ്. കെ. സുരേന്ദ്രൻ പ്രസിഡൻറായ ശേഷം പ്രവർത്തന രംഗത്ത് സജീവമാകാതെ മുഖംതിരിച്ച ശോഭയുടെ നിലപാടിനോട് കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയാണ്. തങ്ങളുടെ നിലപാടിനോടുള്ള വെല്ലുവിളിയായാണ് അവർ ഇതിനെ കാണുന്നത്. അന്താരാഷ്ട്ര കോൺഫറൻസിൽ പ്രോേട്ടാകോൾ ലംഘിച്ച് വനിതാ നേതാവിനെ പെങ്കടുപ്പിച്ചെന്ന വി. മുരളീധരനെതിരായ ആരോപണത്തിൽ പാർട്ടിയിലെ വിഭാഗീയതയും പങ്കുവഹിെച്ചന്ന് നേതൃത്വം കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.