ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്ക് : വയനാട്ടിലും മലപ്പുറത്തും കൂടുതൽ

കോഴിക്കോട് : ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കിൽ മുന്നിൽ വയനാടും മലപ്പുറവും. സംസ്ഥാന ശരാശരിയെക്കാൾ ഉയർന്നതോതിലാണ് ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്ക്. സംസ്ഥാനത്ത് ഏറ്റവുമധികം പട്ടികവർഗക്കാർ അധിവസിക്കുന്ന വായനാട് ജില്ലിയൽ കൊഴിഞ്ഞ് പോക്കിന്റെ ശരാശരി കണക്ക് മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്.

കുടുംബപ്രശ്നങ്ങൾ, രക്ഷകർത്താക്കളുടെ താൽപര്യമില്ലായ്മ, സങ്കേതത്തിലെ പ്രത്യേക സാമൂഹികാന്തരീക്ഷം, വനത്തിലോ, വനത്തിന് സമീപത്തോ സ്ഥിതി ചെയ്യുന്ന ഊരുകൾ, കാർഷിക വിളവെടുപ്പ് സമയങ്ങളിൽ രക്ഷിതാക്കളോടൊന്നിച്ച് യാത്ര ചെയ്യുന്നത്. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭാഷാപരവും, സാമൂഹ്യപരവുമായ ഒറ്റപ്പെടലുകൾ, വനിമയ ഭാഷകൾ പഠന മാധ്യമമായ മലയാള ഭാഷയിലേക്ക് വരുമ്പോഴുണ്ടാവുന്ന പ്രയങ്ങൾ എന്നിവയെല്ലാം കൊഴിഞ്ഞുപോക്കിന് കാരണമാണെന്ന് കണ്ടെത്തിയിരുന്നു.

സർക്കാർ സംവിധാനം പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നത് സാമൂഹിക പഠനമുറി, മെ ൻർ ടീച്ചർമാരുടെ സഹായം, കുട്ടികളെ സ്കൂളുകളിലേക്കും തിരികെയും എത്തിക്കുന്നതിനുള്ള വാഹന സൗകര്യം, രക്ഷിതാക്കൾക്കുള്ള പ്രോൽസാഹന ധനസഹായം, സ്കോളർഷിപ്പുകൾ, ഗ്രാന്റുകൾ എന്നിവയെല്ലാം നടപ്പാക്കിയെങ്കിലും കൊഴിഞ്ഞ് പോക്ക് പൂർണായും തടയാനാവുന്നില്ല. സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ സമയബന്ധിത്മായി നടപ്പാക്കുന്നില്ല. പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയുടെയും കെടുകാര്യസ്ഥയുടെയും ഫലം അനുഭവിക്കുന്നത് പട്ടികവർഗ വിദ്യാർഥികളാണ്.   

Tags:    
News Summary - Dropout of tribal students: More in Wayanad and Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.