തിരുവനന്തപുരം: ഒന്നാം തീയതി മദ്യനിരോധനം ഏർപ്പെടുത്തിയുള്ള ൈഡ്ര ഡേ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നീക്കം. പുത ിയ മദ്യനയത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. ഒരു ദിവസം മാത്രം മദ്യം ഒഴിവാക്കിയത് കൊണ്ട് ഗുണമില്ലെന്നാണ് എക്സൈസ് വകുപ്പിെൻറ വിലയിരുത്തൽ.
എക്സൈസ് വകുപ്പ് ഇക്കാര്യം സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ഡ്രൈ ഡേ ഒഴിവാക്കണമെന്നാണ് ടൂറിസം വകുപ്പിേൻറയും നിലപാട്. അതേസമയം, നിലവിലെ മദ്യനയം മാറ്റുന്ന കാര്യം സർക്കാർ ആലോചിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു. പുതിയ മദ്യനയം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിലേയും ഇടത് മുന്നണിയിലേയും ചർച്ചക്ക് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. കേരളത്തിൽ പബ്ബുകൾ അനുവദിക്കാനുള്ള തീരുമാനവും പുതിയ മദ്യനയത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.