നെടുമ്പാശേരി: ഡൽഹിയിലെ മൂടൽമഞ്ഞിനെ തുടർന്ന് വിമാനമെത്താതെ നെടുമ്പാശേരിയിൽ നിന്നും ദുബൈയിലേക്ക് പോകേണ്ടവർ വലഞ്ഞു. രാവിലെ 9.30 ന് ദുബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യ യാത്രക്കാരാണ് വലഞ്ഞത്.
ഡൽഹിയിൽ നിന്നും വിമാനമെത്തിയാൽ രാത്രി വൈകി കൊണ്ടുപോകാമെന്നാണ് പറയുന്നത്. ദുബൈയിൽ നിന്നും കണക്ഷൻ വിമാനത്തിൽ കാനഡയിലേക്ക് പോകേണ്ട യാത്രക്കാരും ഇക്കൂട്ടത്തിലുണ്ട്.
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽനിന്ന് കണ്ണൂർ, മൈസൂരു, ട്രിച്ചി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് വിമാന സർവിസ് തുടങ്ങുന്നു. അലയൻസ് എയറാണ് ഈ മാസാവസാനത്തോടെ സർവിസുകൾ തുടങ്ങുന്നത്. തിരുപ്പതിയിലേക്ക് മൈസൂർ വഴിയായിരിക്കും സർവിസ്.
വൈകാതെ മറ്റ് ചില ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും നിലവിൽ ഇൻഡിഗോ എയർലൈൻ പ്രാദേശിക സർവിസുകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.