കരുമാല്ലൂർ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ എട്ട് പവൻ വരുന്ന മാല നഷ്ടപ്പെട്ടു. നാടോടി സ്ത്രീകൾ മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആലുവ-പറവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുന്നതിനിടെ കരുമാല്ലൂർ പുതുക്കാട് സ്വദേശിനിയായ യുവതിയുടെ മാലയാണ് നഷ്ടമായത്.
തിങ്കളാഴ്ച രാവിലെ കരുമാല്ലൂര്‍ യൂനിയന്‍ ബാങ്ക് ശാഖയില്‍ പണയത്തിലിരുന്ന സ്വർണാഭരണങ്ങള്‍ തിരികെയെടുക്കാന്‍ വന്നതായിരുന്നു യുവതി. പണമടച്ച് തിരികെയെടുത്ത ആഭരണങ്ങള്‍ ബാഗില്വെച്ച ശേഷം കെ.എസ്.ആർ.ടി.സി ബസില്‍ പറവൂരിലേക്ക് പോയി. അക്കൗണ്ടന്റായ യുവതി ഓഫിസിലെത്തി ബാഗ് തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരമറിയുന്നത്. ഉടന്‍ പറവൂര്‍ പൊലീസില്‍ പരാതി നല്കി.
പൊലീസ് ബാങ്കിലെത്തി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. യുവതി സ്വർണവുമായി പുറത്തേക്കിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ആലുവ-പറവൂര്‍ ദേശസാത്കൃത റൂട്ടില്‍ പോക്കറ്റടി വ്യാപകമാണ്. കഴിഞ്ഞയാഴ്ച ആലുവയില്‍നിന്ന് തട്ടാംപടിയില്‍ ഇറങ്ങിയ വീട്ടമ്മയുടെ 10,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഒരു മാസം മുമ്പ് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് നാടോടികളെ യാത്രക്കാര്‍ ഓടിച്ചുപിടിച്ച് പൊലീസിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.