കണ്ണൂര്‍: 14 കാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഇരിട്ടി വിളക്കോട് സ്വദേശിയായ വി.കെ. നിധീഷ് ആണ് പേരാവൂർ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
മേയ് 20നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പേരാവൂർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുന്നത്. വീടിനു പിന്നിലെ തോട്ടില്‍ നിന്നും തുണി കഴുകി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരനായ നിധീഷ് തൊട്ടടുത്ത സ്‌കൂള്‍ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കൂട്ടിയെ പീഡിപ്പിച്ച് മടങ്ങിപ്പോകുന്ന ഇയാളെ പ്രദേശവാസിയാണ് കണ്ടത്. വിവരം പെണ്‍കുട്ടിയുടെ അച്ഛനെ ഇയാള്‍ അറിയിച്ചു. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്.
പെൺകുട്ടിയുടെ അച്ഛന്‍റെ പരാതിയില്‍ പോക്‌സോ, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം എന്നിവ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.