തിരുവനന്തപുരം: വിവാദ പരാമർശത്തിൽ എം.സി. ജോസഫൈനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ. വനിത കമ്മീഷൻ അധ്യക്ഷസ്ഥാനം എം.സി. ജോസഫൈൻ രാജിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. അവരുടെ ഖേദ പ്രകടനത്തോടെ വിവാദം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനത്തിനെതിരായാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. അതിന്‍റെ ഫോക്കസ് മാറരുത്. സ്ത്രീധനത്തിനെതിരെ പൊതുജനാഭിപ്രായം ഉയർന്നു വരുന്ന സാഹചര്യമാണ് നില നിൽക്കുന്നത്. ഇതിൽ നിന്നും ജോസഫൈന്‍റെ പ്രസ്താവനയിലേക്ക് ഫോക്കസ് മാറി പോകരുതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എസ്.എഫ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും എ.എ റഹീം കൂട്ടിച്ചേർത്തു.
വനിത കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവനക്കെതിരെ ഇടതു സഹയാത്രികരടക്കം രംഗത്തെത്തിയിരുന്നു. പലരും രൂക്ഷമായാണ് ജോസഫൈന്‍റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയത്. സി.പി.ഐയുടെ വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.