ഉത്സവപ്പറമ്പിൽ യുവതിയോട്​ ലൈംഗികാതിക്രമം: ഡി.വൈഎഫ്.ഐ നേതാവ് അറസ്റ്റിൽ

കൊട്ടാരക്കര: ഉത്സവപ്പറമ്പിൽ യുവതിയോട്​ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവ്​ അറസ്റ്റിൽ. കോട്ടാത്തല സ്വദേശിനിയുടെ പരാതിയിൽ കൊട്ടാരക്കര ഏരിയ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ കുളക്കട മേഖല സെക്രട്ടറിയും സി.പി.എം കുളക്കട ലോക്കൽ കമ്മറ്റി അംഗവുമായ പുത്തൂർ രാജേഷ് ഭവനിൽ പാറ രാഹുൽ എന്ന രാഹുലിനെ (28) കൊട്ടാരക്കര പൊലീസ്​ അറസ്റ്റുചെയ്തു​.

കോട്ടാത്തല തണ്ണീർ പന്തൽ ക്ഷേത്രത്തിലെ ഉത്സവ പറമ്പിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. സംഭവം നടന്ന ഉടനെ പെൺകുട്ടി ഇയാളുടെ ചിത്രം മൊബൈൽഫോണിൽ പകർത്തിയിരുന്നു. ഇത്​ പൊലീസിന് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു.

Tags:    
News Summary - DYFI leader arrested for sexual assault on woman in Utsavaparam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.