പേരാമ്പ്രയിൽ ഡി.വൈ.എഫ്.ഐ -യൂത്ത് ലീഗ് സംഘർഷം; രണ്ടു പേർക്ക് പരിക്ക്

പേരാമ്പ്ര: ടൗണിൽ ഡി.വൈ.എഫ്.ഐ -യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് രണ്ട് യൂ ത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. സലാം എരവട്ടൂർ, ഷമീർ കല്ലോട് എന്നിവർക്കാണ് പരിക്ക്​. ഇവരെ പേരാമ്പ്ര താലൂക ്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘ്പരിവാർ അക്രമത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വടകര റോഡ് ജങ്​ഷനിലെ മുസ്​ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫിസിനും സമീപത്തെ പള്ളിക്കും നേരെ കല്ലേറുണ്ടായി. ഇതിൽ പ്രതിഷേധിച്ച് മുസ്​ലിം യൂത്ത് ലീഗ് നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറിഞ്ഞ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് അഞ്ചു തവണ ഗ്രനേഡ് പ്രയോഗിച്ചു.

രാത്രി ഒമ്പത്​ വരെ യൂത്ത് ലീഗ് നേതൃത്വത്തിൽ കുറ്റ്യാടി റോഡ് ഉപരോധിച്ചു. ഓഫിസിനും പള്ളിക്കും നേരെ ആക്രമണം നടത്തിയവരെ ഉടൻ അറസ്​റ്റു ചെയ്യുമെന്ന പൊലീസ് ഉറപ്പിൻമേൽ ആണ് ഉപരോധം അവസാനിപ്പിച്ചത്. നാദാപുരം ഡിവൈ.എസ്.പി ഇ. സുനിൽ കുമാർ, പേരാമ്പ്ര സി.ഐ കെ.പി. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Tags:    
News Summary - DYFI-Youth League conflict -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.