മണ്ണാര്‍ക്കാട്: ഡി.വൈ.എഫ്.ഐ മണ്ണാര്‍ക്കാട്ട് നടത്തിയ പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി ഉൾപ്പെടെയുള്ളവര്‍ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തത്.
എ.കെ.ജി സെന്റര്‍ ആക്രമിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. ഇത് സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതും കലാപം ആഹ്വാനം ചെയ്യുന്നതും ജനജീവിതത്തെ അവതാളത്തിലാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത് എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.