അഹമ്മദ് വിഷയം: 56 എം.പിമാരുടെ നിവേദനം; മോദിക്ക് മൗനം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍െറ ചികിത്സയും മരണവുമായി ബന്ധപ്പെട്ട് ആര്‍.എം.എല്‍ ആശുപത്രിയെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന ദുരൂഹതകളെക്കുറിച്ച് പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 56 എം.പിമാര്‍ ഒപ്പിട്ട നിവേദനം കേരളത്തില്‍നിന്നുള്ള എം.പിമാരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി. 
പരാതി വാങ്ങിവെച്ചതല്ലാതെ, അന്വേഷണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി പ്രതികരിച്ചില്ളെന്ന് എം.പിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യാവകാശ കമീഷനെ സമീപിക്കുന്നതടക്കമുള്ള മറ്റു തുടര്‍നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ പറഞ്ഞു. 

പാരമ്പര്യമുള്ള ആശുപത്രിയാണ് ആര്‍.എം.എല്‍. മെഡിക്കല്‍ എത്തിക്സിന് നിരക്കാത്ത കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ സര്‍ക്കാറിന്‍െറ ഗൂഢാലോചനയുടെ ഭാഗമായി ചെയ്തത്. 
അഹമ്മദിനെ പരിശോധിച്ച 40 പേരടങ്ങുന്ന വിദഗ്ധസംഘം എങ്ങനെ ഗൂഢാലോചന നടത്തുമെന്ന ആര്‍.എം.എല്‍ സൂപ്രണ്ട് നടത്തിയ വിശദീകരണം കളവാണ്. ഇ. അഹമ്മദിന്‍െറ മൃതദേഹത്തോട് നടത്തിയ ക്രൂരത പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് എം.പിമാര്‍ പറഞ്ഞു. ആശുപത്രിയിലത്തെിയ പിന്നാലെ അഹമ്മദ് സാഹിബ് മരിച്ചതായി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. 

മരണാനന്തര കര്‍മങ്ങള്‍ക്കുള്ള നടപടി സ്വീകരിക്കന്‍ ഒരുങ്ങുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് ആശുപത്രിയിലത്തെുന്നത്. എല്ലാവരെയും മാറ്റിനിര്‍ത്തി അദ്ദേഹം ആര്‍.എം.എല്‍ സൂപ്രണ്ടിനെ കണ്ട ശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്നും എം.പിമാര്‍ പറഞ്ഞു. 

Tags:    
News Summary - e ahamed death row loksabha legilators given letter to modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.