തിരുവനന്തപുരം: ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ശബരിമലയിൽ ഏർപ്പെടുത്തിയ സുരക്ഷക്രമീകരണങ്ങളിൽ അയവുവരുത്താനും എന്നാൽ സുപ്രീംകോടതി വിധിയുടെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരോട് നിലപാട് ശക്തമാക്കിയും മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം.
ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിൽ അദ്ദേഹത്തിെൻറ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായി ഡി.ജി.പിയും ദേവസ്വംബോർഡ് പ്രസിഡൻറും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
നെയ്യഭിഷേകം നടത്തുന്നതും വിരിവെക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ സന്നിധാനത്ത് ഭക്തർക്ക് ഏർപ്പെടുത്തിയ പൊലീസ് നിയന്ത്രണങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ അതൃപ്തി അറിയിച്ചു.
പൊലീസിെൻറ കർശന നിയന്ത്രണം സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഇതരസംസ്ഥാനക്കാരെയടക്കം വലക്കുകയാണെന്നും ദേവസ്വത്തിെൻറ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതായും പത്മകുമാർ ചൂണ്ടിക്കാട്ടി. എന്നാൽ തുലാമാസ, ചിത്തിര ആട്ട വിശേഷങ്ങൾക്കായി നട തുറന്നപ്പോഴുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ദർശനത്തിെനത്തുന്നവർ വ്യവസ്ഥാപിതമായ സുരക്ഷാക്രമീകരണങ്ങളിലൂടെ പോയേ തീരൂവെന്ന് എം.വി. ജയരാജൻ പറഞ്ഞു. ഭക്തർക്ക് സുഗമമായി ദർശനം നടത്തി മടങ്ങിപ്പോരണമെങ്കിൽ നടപ്പന്തൽ സമരകേന്ദ്രമായി മാറാതിരിക്കണം. പക്ഷേ, സുരക്ഷ ക്രമീകരണങ്ങളിലൂടെ ശബരിമലയുടെ നിലവിലെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റംവരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സുരക്ഷയിൽ അൽപമൊക്കെ അയവുവരുത്താം. എന്നാൽ അത് മുതലെടുക്കാൻ സംഘ്പരിവാർ ശക്തികളെ അനുവദിക്കില്ലെന്നും ജയരാജൻ ഇരുവരെയും അറിയിച്ചു.
ശബരിമലയിലെത്തുന്ന ഭക്തർക്ക് പൊലീസിെൻറ ഭാഗത്തുനിന്ന് ഒരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാമെന്നും ഡി.ജി.പി ലോക്നാഥ് െബഹ്റ ദേവസ്വം പ്രസിഡൻറിന് ഉറപ്പുനൽകി. ഭക്തർക്ക് സന്നിധാനത്തും നടപ്പന്തലിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവുവരുത്താം. എന്നാൽ രാത്രികാലങ്ങളിൽ ഓൺലൈൻ വഴി റൂം ബുക്ക് ചെയ്തവരെ മാത്രമേ സന്നിധാനത്ത് തങ്ങാൻ അനുവദിക്കൂ.
കുട്ടികളുമായി എത്തുന്നവരെയും വൃദ്ധരെയും അവശതയുള്ളവരെയും നടപ്പന്തലിൽ തങ്ങാൻ അനുവദിക്കാമെന്നും ഡി.ജി.പി അറിയിച്ചു. സന്നിധാനത്തും പമ്പയിലും നിലക്കലുമുള്ള ആയിരക്കണക്കിന് പൊലീസുകാർക്ക് മതിയായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.