ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായി 59ാം ദിവസമാണ് അന്വേഷണ സംഘം ശിവശങ്കറിനെതിരെ മാത്രം കുറ്റപത്രം നൽകിയത്.

60 ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിന് അർഹനാവുമെന്ന വിലയിരുത്തലിലാണ് വേഗത്തിൽ കുറ്റപത്രം നൽകിയതെന്നാണ് സൂചന. കേസിലെ മറ്റ് പ്രതികൾക്കെതിരെ അന്വേഷണം തുടരുമെന്നും കൊച്ചിയിലെ പ്രത്യേക കോടതി മുമ്പാകെ കുറ്റപത്രം നൽകിയ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കോഴപ്പണം സ്വപ്നയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതിനായാണ് തെൻറ ചാർട്ടേഡ് അക്കൗണ്ടിെൻറ സഹായത്തോടെ ശിവശങ്കർ പണമിടപാട് നടത്തിയതെന്ന് ഇ.ഡി സംശയിക്കുന്നു. 

Tags:    
News Summary - ED charge sheet against Sivashankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.