കൊച്ചി: ഔദ്യോഗികരേഖകളും തെളിവുകളും ഹാജരാക്കാൻ ആവശ്യപ്പെടാനുള്ള അധികാരം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം-2002 (പി.എം.എൽ.എ) പ്രകാരം തങ്ങൾക്കുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). ഈ നിയമത്തിലൂടെ കോഡ് ഓഫ് സിവിൽ പ്രൊസീജിയർ-1908 വഴി സിവിൽ കോടതിയിൽ അധിഷ്ഠിതമായ അധികാരമാണ് ഉള്ളതെന്ന് വ്യക്തമാക്കി നിയമസഭ പ്രിവിലേജ് കമ്മിറ്റിക്ക് മറുപടി നൽകും.
സ്വർണക്കടത്ത് കേസിലെ പ്രതികൾ ലൈഫ് മിഷൻ പദ്ധതി മറവിൽ കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്ന ഇ.ഡിക്ക് നിയമസഭ പ്രിവിലേജ് കമ്മിറ്റി നൽകിയ നോട്ടീസിനാണ് മറുപടി തയാറാകുന്നത്. യു.എ.ഇ റെഡ് ക്രസൻറ് സംഭാവന ചെയ്ത തുകയിൽനിന്ന് കമീഷൻ കൈപ്പറ്റാൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഒത്താശ ചെയ്തതിലും അദ്ദേഹം മേൽനോട്ടം വഹിച്ച കെ ഫോൺ ഉൾപ്പെടെ വിവിധ പദ്ധതികൾ സംബന്ധിച്ചും ഉള്ള അന്വേഷണത്തിെൻറ ഭാഗമായാണ് സർക്കാർ രേഖകൾ പരിശോധിക്കാനുള്ള ഇ.ഡി നീക്കം. ഇതിനെ ചോദ്യംചെയ്ത് നിയമസഭ പ്രിവിേലജ് കമ്മിറ്റി നൽകിയ നോട്ടീസിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
രേഖകൾ കണ്ടെടുക്കലും പരിശോധനയും, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തൽ, സത്യവാങ്മൂലങ്ങളിൽ തെളിവു സ്വീകരിക്കൽ, രേഖകൾ എത്തിക്കുന്നതിന് നിർബന്ധം ചെലുത്തൽ എന്നിങ്ങനെ അന്വേഷണത്തിന് ആവശ്യമായ നടപടി എടുക്കുന്നതിൽ സിവിൽ കോടതി സമാനമായ അധികാരമാണ് ഇ.ഡിക്ക്. ഏജൻസി സമൻസ് നൽകുന്ന ഏതൊരാളും നേരിലോ പ്രതിനിധി വഴിയോ ഹാജരാകണം. ഇന്ത്യൻ പീനൽ കോഡിലെ 193, 228 വകുപ്പുകൾ പ്രകാരം ജുഡീഷ്യൽ നടപടിക്രമമായാണ് ഇതിനെ കണക്കുകൂട്ടുക. പി.എം.എൽ.എ ആക്ട് പ്രകാരം കുറ്റവാളിയെന്ന് തെളിഞ്ഞാൽ ഏതൊരാളെയും അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്. കുറ്റകൃത്യത്തിെൻറ ഭാഗമായ വസ്തുവകകൾ 180 ദിവസം വരെ മരിവിപ്പിക്കാനും പിടിച്ചെടുക്കാനും കഴിയും. ഏജൻസിക്കുമേൽ കേന്ദ്രസർക്കാർ, സുപ്രീംകോടതി, അപ്േലറ്റ് ൈട്രബ്യൂണൽ, ഹൈകോടതി എന്നിവക്ക് മാത്രമാണ് മേൽനോട്ട അധികാരമെന്നും വ്യക്തമാക്കിയാകും ഇ.ഡി മറുപടിയെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.