മലപ്പുറം: എടപ്പാളിൽ നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം സി. രാഘവനെതിരെ പാർട്ടി നട പടിയില്ല. കുട്ടി വീണ് പരിക്കേറ്റതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് പറഞ്ഞു. ആക്രി സാധനങ്ങൾ പ െറുക്കുന്നത് തടയുക മാത്രമാണ് രാഘവൻ ചെയ്തതെന്നും പൊലീസ് നടപടി പരാതിയുടെ അടിസ്ഥാനത്തിലാണെന്നും ഇ.എൻ. മോഹ ൻദാസ് വ്യക്തമാക്കി. ബാലികയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
ഞായറാഴ്ച എടപ്പാള്‍ ജങ്ഷനിൽ പാലക്കാട് റോഡിലുള്ള സി.പി.എം നേതാവ് രാഘവെൻറ കെ ട്ടിടത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്ന് സ്ത്രീകളും രണ്ട് പെണ്‍കുട്ടിക ളുമടങ്ങുന്ന നാടോടി സംഘം ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ സ്ഥലത്തെത്തിയ രാഘവ ന് ഇവരോട് കയര്‍ക്കുകയും സംഘത്തിലുള്ള ലക്ഷ്മിയെ മർദിക്കുകയുമായിരുന്നു.
ആക്രി സാധനങ്ങളടങ്ങിയ ചാക്ക് രാഘവൻ ആഞ്ഞ് വീശിയപ്പോൾ ചാക്കിനകത്തുണ്ടായിരുന്ന ഇരുമ്പ് കഷ്ണം ബാലികയുടെ നെറ്റിയില്‍ തുളച്ച് കയറുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ രാഘവന്‍, വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി മലപ്പുറം ജില്ല ട്രഷററുമാണ്.
നാടോടി ബാലികയെ ആക്രമിച്ച കേസില്‍ പ്രതി റിമാൻഡിൽ
എടപ്പാള്‍: ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന നാടോടി സംഘത്തിലെ ബാലികയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം നേതാവ് സി. രാഘവനെ പതിനാല് ദിവസത്തേക്ക് പൊന്നാനി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.
നാടോടിബാലികയെ ആക്രമിക്കൽ; സി.പി.എമ്മിലും യു.ഡി.എഫിലും വിവാദം
എടപ്പാള്‍: നാടോടിസംഘത്തിലെ ബാലികയെ സി.പി.എം നേതാവ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലും യു.ഡി.എഫിലും വിവാദം. എടപ്പാള്‍ ഏരിയ കമ്മറ്റി അംഗം സി. രാഘവന്‍ ഞായറാഴ്ച രാവിലെയാണ് ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന സംഘത്തിലെ പെണ്‍കുട്ടിയെ ആക്രമിച്ചത്. വിഷയം യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കിയെടുക്കുകയും എടപ്പാളിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിക്കേറ്റ കുട്ടിയുടെ അരികിലെത്തിക്കുകയും പ്രതിക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ആവശ്യപ്പെടുകയും ചെയ്‌തു.
എന്നാല്‍ പിന്നീട് വൈകുന്നേരം എടപ്പാളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ യു.ഡി.എഫിലെ പ്രമുഖ നേതാക്കളൊന്നും പങ്കെടുക്കാതിരുന്നതാണ് യു.ഡി.എഫിലെ കലാപത്തിന് കാരണം. നേതാക്കള്‍ പങ്കെടുക്കാത്തത് 'ഒത്തുതീർപ്പ് രാഷ്ട്രീയ'മാണെന്ന് പറഞ്ഞാണ് യു.ഡി.എഫിലെ ഒരു വിഭാഗം രംഗത്തിറങ്ങിയത്. എന്നാല്‍ യു.ഡി.വൈ.എഫ് സംവിധാനത്തില്‍ പ്രകടനം നടത്താനാണ് നിര്‍ദ്ദേശിച്ചതെന്നും അതിനാലാണ് മുന്‍ നിര നേതാക്കള്‍ പലരും എത്താതിരുന്നതെന്നുമാണ് യു.ഡി.എഫ് നേതൃത്വത്തിെൻറ വിശദീകരണം.
രാഘവനെ അനുകൂലിച്ച് ഏരിയ കമ്മറ്റയിറക്കിയ പ്രസ്താവനക്കെതിരേയാണ് സി.പി.എമ്മിലെ ഒരു വിഭാഗം പ്രതിഷേധിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കനമുള്ള വസ്തു കൊണ്ടുണ്ടായ മുറിവെന്ന് വ്യക്തമാക്കിയിട്ടും കുട്ടിക്കുണ്ടായ മുറിവ് വീണതിനേ തുടര്‍ന്ന് ഉണ്ടായതാണെന്ന് പ്രസ്താവനയിറക്കി നേതാവിനെ വെള്ള പൂശാന്‍ ശ്രമിച്ചെന്നാണ് ഒരു വിഭാഗത്തിെൻറ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.