തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ പ്രകൃതി പഠനത്തിനു പോയി നെടുങ്കയത്ത് രണ്ടു വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി മലപ്പുറം കലക്ടർക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച് വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോടും നിർദേശിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.
കുറുങ്കാട് കൻമനം പുത്തൻവളപ്പിൽ അബ്ദുൾറഷീദിന്റെ മകൾ ആയിഷ റിദ (13), പുത്തനത്താണി ചെല്ലൂർ കുന്നത്തുപീടിയേക്കൽ മുസ്തഫയുടെ മകൾ ഫാത്തിമ മൊഹ്‌സിന (11) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ദുരന്തം. കരിമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ചുഴിയിൽപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.