ന്യൂഡൽഹി: കോൺഗ്രസ് ഡി.സി.സി പ്രസിഡൻറുമാരെ നിശ്ചയിക്കുന്നതിൽ ഏറ്റവുമൊടുവിൽ വെല്ലുവിളിയായി ജാതി സമവാക്യങ്ങൾ. ഗ്രൂപ് മാനേജർമാരുടെ പിടിവാശികൾക്കൊത്ത് ചുരുക്കപ്പട്ടികയിലെ വെട്ടുംതിരുത്തും മുന്നോട്ടു പോയപ്പോഴാണ് വിവിധ ജില്ലകളിൽ സാമുദായിക സന്തുലനത്തിെൻറ പ്രശ്നം വന്നത്.
ഡൽഹിയിലെത്തിയ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി വ്യാഴാഴ്ചയും മാരത്തൺ ചർച്ചകളാണ് നടത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തിന് വിധേയമായി, വെള്ളിയാഴ്ച പട്ടിക പുറത്തിറക്കുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളിൽ ധാരണ രൂപപ്പെടാതെ വന്നതിനെ തുടർന്ന് സുധാകരൻ മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.