വധശിക്ഷക്ക്​ വിധിക്കപ്പെട്ട നിമിഷയുടെ മോചനത്തിന്​ ശ്രമം തുടരുന്നു​ -എം.എ. യൂസുഫലി

നെടുമ്പാശ്ശേരി: യമനിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി നിരന്തര ഇടപെടൽ തുടരുകയാണെന്ന്​ വ്യവസായി എം.എ. യൂസുഫലി മാധ്യമത്തോട് പറഞ്ഞു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ യമൻ സ്വദേശി തലാൽ അബ്ദുമന്ദിയെ കൊലപ്പെടുത്തിയ കേസിലാണ്‌ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്.

കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ മോചനം സാധ്യമാകൂ. ഇതിനായി കുടുംബത്തെ പ്രേരിപ്പിക്കാൻ പലതലത്തിൽ ശ്രമങ്ങൾ തുടരുന്നുണ്ട്.

മോചനത്തിനായി നിശ്ചിത തുക കുടുംബത്തിന് നൽകണം. ഇതിന്​ താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്​. താമസിയാതെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Efforts continue for the release of Nimisha priya who was sentenced to death says MA yusuff ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.