???????????????????? ???????? ?????????? ???????? ??????????????? ??????????? ??????? ???????????????????

സാഹസികതക്ക് ചങ്ക്​ ബ്രോസി​െൻറ പെരുന്നാൾ സമ്മാനം

കാ​ളി​കാ​വ്: കി​ണ​റ്റി​ല​ക​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ പ​ള്ളി​ശ്ശേ​രി​യി​ലെ കൊ​മ്പ​ൻ സൈ​നു​ദ്ധീ​ൻ എ​ന്ന നാ​ണി​ക്ക് സു​ഹൃ​ത്തു​ക്ക​ൾ സ​മ്മാ​ന​മാ​യി  ബൈ​ക്ക് ന​ൽ​കി. പ​ള്ളി​ശ്ശേ​രി ബാ​ല​വാ​ടി​യി​ലെ ച​ങ്ക്സ് കൂ​ട്ടാ​യ്മ​യാ​ണ് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ബൈ​ക്ക് സൈ​നു​ദ്ദീ​ന്​ പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി കൈ​മാ​റി​യ​ത്.

നി​ര​വ​ധി ധീ​ര​വും സാ​ഹ​സി​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ നാ​ണി​യെ ഇ​തി​നോ​ട​കം ത​ന്നെ നി​ര​വ​ധി പേ​ർ ആ​ദ​രി​ച്ചി​രു​ന്നു. കി​ണ​ർ ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് അ​ടു​ത്തി​ടെ നാ​ണി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​കാ​ല​ത്തും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച​വെ​ച്ച ഇ​ദ്ദേ​ഹം നാ​ട്ടി​ലെ ഏ​ത് വി​ഷ​യ​ത്തി​ലും മു​ന്നി​ലു​ണ്ടാ​വും. നാ​ണി​ക്ക് ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വേ​ഗം എ​ത്തി​പ്പെ​ടാ​ൻ വേ​ണ്ടി​യാ​ണ് നാ​ട്ടി​ലെ ച​ങ്ക്സ് വാ​ട്സ്​​ആ​പ്പ് ഗ്രൂ​പ്പ് പു​ത്ത​ൻ ബൈ​ക്ക് സ​മ്മാ​നി​ച്ച​ത്. പി.​കെ. ജം​ഷാ​ദ്, ഓ​സി​യോ സാ​ഹി​ർ, പി.​വി. സ​ക്കീ​ർ, പി. ​സ​ഫീ​ർ, എം.​ടി.​എ​സ്. മി​ഥ്​​ലാ​ജ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Eid Gift for brave man-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.