മലയാളി മധ്യവയസ്കൻ വഴിതെറ്റി പുതുച്ചേരിയിൽ; ബന്ധുക്കളെ തിരയുന്നു

പുതുച്ചേരി: വഴിതെറ്റി പുതുച്ചേരിയിലെത്തിയ മലയാളി മധ്യവയസ്കൻ അവശനിലയിൽ. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് സ്വന്തം പേരോ നാടോ ബന്ധുക്കളെയോ കുറിച്ച് ഓർമയില്ല. മനുഷ്യാവകാശ സംരക്ഷണ പ്രവർത്തകരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നിലവിൽ പുതുച്ചേരി ലാസ്പേട്ട്  ഉഴവർ മാർക്കറ്റിലെ ഓർഫനേജിൽ താമസിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്തുനിന്നോ കൊല്ലത്തു നിന്നോ ഉള്ളയാളാണെന്ന് സംശയിക്കുന്നു. ഏതാനും കേരള ലോട്ടറി ടിക്കറ്റുകൾ മാത്രമേ ഇദ്ദേഹത്തിൻ്റെ കൈവശമുള്ളൂ. പുതുച്ചേരിയിലെ കേരള സമാജം പ്രവർത്തകരാണ് ഇദ്ദേഹത്തിന് സംരക്ഷണം നൽകിയിട്ടുള്ളത്. ഫോൺ: 9345534501, 9443181911. 

Tags:    
News Summary - Malayali man lost his way in Puducherry; Looking for relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.