'നല്ലവരായിരുന്നു; മോശമായി ഒന്നും പറയാനില്ല, വാർത്ത കണ്ടപ്പോൾ ഞെട്ടിപ്പോയി'- നരബലി നടത്തിയവരുടെ അയൽവാസികൾ

പത്തനംതിട്ട: നരബലിയെക്കുറിച്ചുള്ള വാർത്തകൾ ഞെട്ടിച്ചെന്ന് പ്രതികളായ ഭഗവൽ സിങ്, ലൈല എന്നിവരുടെ അയൽവാസികൾ. ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയില്ല, ഞങ്ങളുടെ കാഴ്ചപ്പാടിൽ നല്ലവരായിരുന്നു. ഇരുവരുടെയും അയൽവാസിയായ ജോസ് 'മീഡിയവൺ' ചാനലിനോട് പറഞ്ഞു.

അവർ രണ്ടുപേരും നല്ല സഹകരണത്തിലായിരുന്നു. അവരെ പറ്റി മോശമായി ഒന്നും പറയാനില്ല. ഇന്നലെ രാവിലെ കടവന്ത്ര പൊലീസ് ഇവിടെയെത്തി. ഉച്ചവരെ ചോദ്യം ചെയ്തു. തുടർന്നാണ് അവരെ അറസ്റ്റ് ചെയ്തത്. ഇന്ന് ടി.വിയിൽ വാർത്തവരുന്നത് വരെ സംഭവത്തെ കുറിച്ച് ഞങ്ങൾ അറിഞ്ഞിരുന്നില്ല. അദ്ദേഹം പറഞ്ഞു.

അറസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം കടവന്ത്ര പൊലീസ് സി.ഐ വീട്ടിലേക്ക് വിളിച്ചിരുന്നു. ഭഗവൽ സിങിന്റെ അയൽവാസിയാണോ എന്ന് ചോദിച്ചു. എന്റെ വീട്ടിലെ സി.സി.ടി.വി കാമറകളുടെ ദൃശ്യങ്ങൾ വേണമെന്ന് പറയുകയും ചെയ്തു. പൊലീസെത്തി സി.സി. ടി.വി ദൃശ്യങ്ങൾ കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. പലരും ആ വീട്ടിൽ വന്നുപോകുന്നുണ്ട്. അവിടെ ദുർമന്ത്രവാദം നടന്നതായി ഒരു സൂചനയും ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ദമ്പതികൾക്കുവേണ്ടിയാണ് പെരുമ്പാവൂരിൽനിന്നുള്ള ഏജന്റ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഏജന്റിനെയും ദമ്പതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - elanthur human sacrifice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.