എലത്തൂർ: എലത്തൂർ മണ്ഡലത്തിൽ യു.ഡി.എഫ് സീറ്റ് മാണി സി. കാപ്പന് നൽകാനുള്ള തീരുമാനം വിവാദത്തിലേക്ക്. മാണി സി. കാപ്പെൻറ പാർട്ടിയിലുള്ള സുൽഫിക്കർ മയൂരിയെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
ഇത് പേമെൻറ് സീറ്റാണെന്നുള്ള ആരോപണം ഉയർത്തിയാണ് കോൺഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയത്. മണ്ഡലത്തിൽ പ്രവർത്തകർപോലും ഇല്ലാത്ത ഒരു ഘടകകക്ഷിക്ക് സീറ്റുകൊടുക്കുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്.
ഈ സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന് നേരത്തേ എട്ടു മണ്ഡലം കമ്മിറ്റികളും രണ്ടു ബ്ലോക്ക് കമ്മിറ്റികളും പ്രമേയം മുഖേന കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടതാണ്. യു.ഡി.എഫിെൻറ ഭാഗമായ ജനതാദളിന് സീറ്റ് കൊടുത്തപ്പോഴാണ് ഇത്തരമൊരു നിലപാട് ഉണ്ടായത്.
പ്രവർത്തകരുടെയും മണ്ഡലം കമ്മിറ്റികളുടെയും നിലപാട് ഇപ്പോഴും അതുതന്നെയാണ്. കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തണമെന്ന മണ്ഡലം കമ്മിറ്റിയുടെയും പ്രവർത്തകരുടെയും ആവശ്യം നടപ്പായില്ലെങ്കിൽ ഒരാഴ്ചക്കകം കക്കോടിയോ േചളന്നൂരോ വെച്ച് കൺവെൻഷൻ വിളിച്ചുചേർത്ത് വിമതസ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള തീരുമാനം വരെ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.