എലത്തൂർ ട്രെയിൻ തീവെപ്പ്: തെറ്റിദ്ധാരണ പരത്തുകയോ മതസ്പർധക്ക് ശ്രമിക്കുകയോ ചെയ്യരുത് -പൊലീസ്

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ട്രെയിൻ തീവെപ്പ് കേസിൽ ഊർജിത അന്വേഷണം നടന്നുവരികയാണ്. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പർധ ജനിപ്പിക്കുന്നതുമായ പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെ പൊലീസ് അറിയിച്ചു.

Tags:    
News Summary - Elathur train fire: Don't spread misunderstanding or try to create religious conflict - Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.