പോക്സോ കേസ് പ്രതിയായ വയോധികൻ കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു

ഹരിപ്പാട്: പോക്സോ കേസ് പ്രതിയായ വയോധികൻ കോടതിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഏഴ് വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ കണ്ടല്ലൂർ ദ്വാരകയിൽ ദേവരാജൻ (72) കുറ്റക്കാരനാണെന്ന് ഹരിപ്പാട് പോക്സോ കേസ് ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. ഉടൻ ഹരിപ്പാട് പൊലീസ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി അപകടനില തരണംചെയ്തു. ആത്മഹത്യശ്രമത്തിന് കേസെടുത്തു. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒളിവിലായിരുന്ന പ്രതിയെ രണ്ടു മാസത്തിനു ശേഷമാണ് പിടികൂടിയത്.

Tags:    
News Summary - Elderly man accused in POCSO case tried to commit suicide in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.