മുരളീധരൻ പിള്ള

മുള വെട്ടുന്നതിനിടെ മിന്നലേറ്റ് വയോധികൻ മരിച്ചു

ചെങ്ങന്നൂർ: വീടിനുസമീപം മുളവെട്ടുന്നതിനിടെ വയോധികൻ മിന്നലേറ്റ് മരിച്ചു. ചെറിയനാട് അരിയന്നൂർശ്ശേരി ചിലമ്പോലിൽ കുറ്റിയിൽ വീട്ടിൽ മുരളീധരൻ പിള്ള(69)യാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് നാലരമണിയോടെയാണ് സംഭവം. മുള വെട്ടുന്നതിനി​ടെ മിന്നലേറ്റ് തെറിച്ചുവീണ മുരളീധരൻപിള്ളയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: കൃഷ്ണകുമാരി. മക്കൾ: മജീഷ് കുമാർ, മഞ്ജു. മരുമക്കൾ: ശ്രീജ, മനോജ്‌. സംസ്കാരം പിന്നീട്.


Tags:    
News Summary - Elderly man dies after lightning strike in Chengannur.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.