വെള്ളറട: നാലുവയസ്സുള്ള ചെറുമകളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വയോധികന് 96 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും. നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് (പോക്സോ) കെ. വിദ്യാധരനാണ് ശിക്ഷ വിധിച്ചത്.
2022 ലായിരുന്നു കേസിനാസ്പദമായ സംഭവം. ചെറുമകളെ സംരക്ഷിക്കേണ്ട പ്രതി ചെയ്ത പ്രവൃത്തി ക്രൂരവും നിന്ദ്യവുമാണെന്ന് കോടതി വിലയിരുത്തി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും പോക്സോ യിലെ വിവിധ വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആയിരുന്ന രാഹുല്‍ രവീന്ദ്രനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക്Elderly man who molested his granddaughter gets 96 years in prison പ്രോസിക്യൂട്ടര്‍ വെള്ളറട കെ.എസ്. സന്തോഷ് കുമാര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.