പെരുമ്പാവൂര്‍: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാൻ സംസ്ഥാനം വിട്ടത് ജാമ്യവ്യവസ്ഥയുടെ ലംഘനമെന്ന് ആക്ഷേപം. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പരാതിക്കാരി ഒരുങ്ങുന്നതായാണ് സൂചന.
അന്വേഷണം പൂര്‍ത്തിയാകും വരെ മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുതെന്ന് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഈ വ്യവസ്ഥ ലംഘിച്ച് എല്‍ദോസ് കുന്നപ്പിള്ളി റായ്പൂരിലെത്തിയെന്നാണ് ആക്ഷേപം.
ഛത്തിസ്ഗഢില്‍ കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും കൂടെ നില്ക്കുന്ന ചിത്രങ്ങള്‍ എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിക്കും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇതുസംബന്ധിച്ച് യുവതി പരാതി നല്‍കിയതായാണ് വിവരം.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് തിരുവനന്തപുരം പേട്ട പൊലീസ് ഫയല്‍ ചെയ്ത കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 20നാണ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. എന്നാൽ, എല്‍ദോസ് കുന്നപ്പിള്ളി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.‘എല്‍ദോസ് കുന്നപ്പിള്ളി സംസ്ഥാനം വിട്ടത് ജാമ്യവ്യവസ്ഥയുടെ ലംഘനമെന്ന്’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.