തിരുവനന്തപുരം: തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ല കലക്റുടെ നടപടികളിൽ ഇലക്ഷൻ കമീഷന് അതൃപ്തി. വോട്ടർപട്ടിക അടക്കമുള്ള പരാതികളിൽ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ കലക്ടർ കെ. ഗോപാലകൃഷ്ണന് നോട്ടീസ് നൽകി. അടിയന്തരമായി മറുപടി നൽകണമെന്നാണ് നിർദേശം. കമീഷന് കലക്ടർ മറുപടി തയാറാക്കി വരികയാണ്.
തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ ഗുരുതര അലംഭാവം കാണിക്കുന്നുവെന്നാണ് കമീഷെൻറ പരാതി. ഏകോപനമില്ലായ്മയെ കുറിച്ചും പരാമർശമുണ്ട്. അസാധാരണവും അപൂർവവുമായ നടപടിയാണ് തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് ഉണ്ടായത്. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പ്രധാനിയാണ് കലക്ടർ.
ചില വിഷയങ്ങളിൽ അലംഭാവം ഉണ്ടായി എന്നാണ് ആക്ഷേപം. വട്ടിയൂർക്കാവിൽ വോട്ടർമാരുടെ പേര് തെറ്റായി നീക്കം ചെയ്തുവെന്ന പരാതി നേരത്തേ കമീഷന് മുന്നിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.