കൊച്ചി: തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ചെലവ് വിഭാഗം നിരീക്ഷകനായ പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ്‌ഹൗസിൽ മണ്ഡലത്തിലെ ഉദ്യോഗസ്ഥതല അവലോകനയോഗം ചേർന്നു. മണ്ഡലത്തിൽ ഇതുവരെ നടത്തിവരുന്ന ഒരുക്കങ്ങളും പ്രവർത്തനങ്ങളും ഏറെ തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു.
വളരെ സമാധാനപരമായ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടമാണിത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളരെ നേരത്തെ തന്നെ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ആരംഭിച്ചതിൽ അദ്ദേഹം സംതൃപ്തി അറിയിച്ചു.
പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സി വിജിൽ ആപ്ലിക്കേഷൻ മുഖേനയോ നിരീക്ഷനെ നേരിട്ടോ വിവരം അറിയിക്കണം. നോഡൽ ഓഫീസർമാർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പെയിഡ് വാർത്തകളും സമൂഹമാധ്യമങ്ങളിലെ തിരഞ്ഞെടുപ്പ് വിഷയങ്ങളും പ്രത്യേകം നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി വിജില്‍ ആപ്ലിക്കേഷൻ മുഖേന ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച സംസ്ഥാനമാണ് കേരളമെന്ന് കnക്ടർ എൻ.എസ്. കെ ഉമേഷ് യോഗത്തിൽ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി വി. ചെൽസാസിനി, നോഡൽ ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ സമീപിക്കാം. എറണാകുളം മണ്ഡലം ചെലവ് നിരീക്ഷകന്‍ - പ്രമോദ് കുമാർ - ഫോൺ: 8301975804ചാലക്കുടി മണ്ഡലം ചെലവ് നിരീക്ഷകന്‍ - അരവിന്ദ് കുമാർ സിങ് ഫോൺ: 854780660
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.