തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്ക്കു പുറത്തേക്ക് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വിന്യസിക്കുമ്പോൾ ജോലി ചെയ്തിരുന്ന അതേ പാർലമെന്റ് മണ്ഡലത്തിനു പരിധിയിൽത്തന്നെ നിയമിക്കരുതെന്നു തെരഞ്ഞെടുപ്പു കമീഷൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. സ്വന്തം ജില്ലയിലുള്ളവരോ ഒരേ സ്ഥലത്തു മൂന്നു വർഷം പൂർത്തിയാക്കിയവരോ ആയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റി നിയമിക്കണമെന്നു കമീഷൻ നേരത്തേ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.
ഇതിന്റെ ഭാഗമായി തൊട്ടടുത്ത ജില്ലയിലേക്കു സ്ഥലം മാറ്റുമ്പോൾ അതേ പാർലമെന്റ് മണ്ഡലം ഉൾപ്പെടുന്ന സ്ഥലത്തേക്കാകരുതെന്നാണു നിർദേശം. സംസ്ഥാനത്തും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പു കമീഷൻ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് എം. കൗൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.