തിരുവനന്തപുരം: പൂർത്തിയാകാത്ത പദ്ധതികൾ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയതിൽ നടപടി ആവശ്യപ്പെട്ട് ഊർജ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ വൈദ്യുതി ബോർഡ് ചെയർമാനയച്ച കത്ത് വൈദ്യുതി ബോർഡിലെ ശീതസമരം രൂക്ഷമാക്കി.
പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി, കോട്ടയം 400 കെ.വി സബ്സ്റ്റേഷൻ, കൊട്ടിയം 120 കെ.വി സബ്സ്റ്റേഷൻ എന്നിവ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് നിശ്ചിത സമയത്തിനകം പൂർത്തിയാകില്ല. വിഷയത്തിൽ സർക്കാറിന് അതൃപ്തി ഉണ്ടായതോടെയാണ് ഊർജ സെക്രട്ടറി ചെയർമാന് കത്തയച്ചത്.
ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് സർക്കാറിനെ അറിയിക്കണമെന്നാണ് കത്ത്. സാധാരണ ബോർഡിന്റെ ദൈനംദിന കാര്യങ്ങളിൽ ഊർജ സെക്രട്ടറി ഇടപെടാറില്ലെന്നിരിക്കെ കത്ത് ബോർഡിൽ വിവാദമായി.
ചെയർമാനും അഡീ. ചീഫ് സെക്രട്ടറിയും തമ്മിലെ ശീതസമരത്തെതുടർന്ന് ബോർഡ് യോഗങ്ങളിൽ യഥാസമയം തീരുമാനങ്ങളെടുക്കാൻ കഴിയുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞദിവസത്തെ യോഗത്തിൽ അഡീ. ചീഫ് സെക്രട്ടറി പങ്കെടുത്തില്ല. പകരം ഉദ്യോഗസ്ഥരും വന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.