ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി; മതിൽ തകർത്തു

പാലക്കാട്: പി.ടി 7 ഭീതിവിതച്ച ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. മായാപുരത്തെ ക്വാറിയുടെ സംരക്ഷണഭിത്തി ആനക്കൂട്ടം തകർത്തു. അഗളി സ്വദേശിയുടെ കൃഷിയിടത്തിലും ആനക്കൂട്ടമെത്തി. വരക്കുളം ഭാഗത്ത് കുറച്ചുദിവസങ്ങളായി നിലയുറപ്പിച്ച ആനക്കൂട്ടമാണ് ജനവാസമേഖലയിലിറങ്ങിയതെന്ന് വനംവകുപ്പ് അറിയിച്ചു.

നേരത്തെ ധോണിയെ വിറപ്പിച്ച പി.ടി 7 എന്ന കൊമ്പൻ പിടിയിലായിരുന്നു. പാലക്കാട് ജില്ലയിലെ മലമ്പുഴ, മുണ്ടൂർ, ധോണി മേഖലയിൽ രണ്ട് വർഷ​ത്തിലേറെയായി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിന്റെ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചാണ് ആനയെ കൂട്ടിലാക്കിയത്. വനംവകുപ്പിന്റെ കൂട്ടിലുള്ള പി.ടി 7 കുങ്കിയാന ആകാനുള്ള പരിശീലനത്തിലാണ്.

2019ൽ ധോണിയുടെ ജനവാസമേഖലകളിലെത്തുന്ന കാട്ടാനയായിരുന്നു പി.ടി 7. കഴിഞ്ഞ ഒന്നരവർഷത്തിനിടെ പി.ടി 7 വലിയ രീതിയിൽ കൃഷി നശിപ്പിച്ചിരുന്നു. 

Tags:    
News Summary - Elephant attack in dhoni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.