റാന്നി: അയിരൂരില്‍ ഇടഞ്ഞ ആന പമ്പാനദിയില്‍ ചാടി. അയിരൂരിലെ ആന പ്രേമികള്‍ ചേര്‍ന്ന് പാട്ടത്തിനെടുത്ത സീതയെന്ന പിടിയാനയാണ് നദിയില്‍ ചാടിയത്. രാവിലെ മുതല്‍ കരയ്ക്കു കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും വൈകീട്ടോടെയാണ് ആന കരയില്‍ കയറിയത്.
പമ്പാനദിയുടെ തീരത്താണ് ആനയെ തളച്ചിരുന്നത്. ഇവിടെ നിന്നും അഴിച്ചു കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് ആന നദിയില്‍ ചാടിയത്. ആന പിന്നീട് പുതമൺ ഭാഗത്തേയ്ക്ക് തിരിച്ചു. സംഭവം അറിഞ്ഞ് നദിയുടെ ഇരു കരയിലും നാട്ടുകാർ തടിച്ചു കൂടിയതോടെ പൊലീസിനും പണിയായി.
റാന്നി, ആറന്‍മുള, കോയിപ്രം പൊലീസും, റാന്നി അഗ്നിശമന സേനാ യൂണിറ്റും, വനംവകുപ്പ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. വൈകീട്ടോടെ തിരികെ അയിരൂർ കരയില്‍ കയറിയ ആനയെ അനുനയിപ്പിച്ച് തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.