തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ എൻഡോസൾഫാൻ വിവാദം പുകയുന്നു. ഇതുമായി ബന്ധപ് പെട്ട് ഒരു മലയാളം ദിനപത്രത്തിൽ ലേഖനമെഴുതിയ പടന്നക്കാട് കാർഷിക കോളജിലെ എൻറ മോളജി വിഭാഗം പ്രഫസർ ഡോ. കെ.എം. ശ്രീകുമാറിനോട് സർവകലാശാല വിശദീകരണം തേടി. ഔദ്യേ ാഗിക പദവിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞ അഭിപ്രായങ്ങൾ സർവകലാശാലയുടേതാണെന്ന് സ മൂഹം തെറ്റിദ്ധരിക്കുമെന്നും മുൻകൂർ അനുമതി വാങ്ങാതെ എഴുതിയെന്നുമാണ് രജിസ്ട്രാറുടെ നോട്ടീസിൽ പറയുന്നത്.
എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് കാസർകോട് കലക്ടർക്കെതിരെ ദിനപത്രത്തിൽ എഴുതിയ ലേഖനമാണ് പുതിയ തർക്കത്തിന് വഴിമരുന്നിട്ടത്. ഇരകളുടെ പുനരധിവാസ സെൽ യോഗത്തിൽ കലക്ടർ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചതിനെ അവിടെവെച്ച് രൂക്ഷമായി താൻ വിമർശിച്ചപ്പോൾ മന്ത്രി അടക്കമുള്ള ജനപ്രതിനിധികൾ പ്രതികരിച്ചിരുന്നില്ലെന്ന് അംബികാസുതൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ലേഖനം എഴുതിയത്. അംബികാസുതെൻറ ലേഖനത്തിന് മറുപടി എന്ന വിധത്തിലാണ് ഡോ. ശ്രീകുമാറിെൻറ ലേഖനം അതേ പത്രത്തിൽ വന്നത്.
ലേഖനം എഴുതുേമ്പാൾ താൻ ആരെന്ന് വ്യക്തമാക്കേണ്ട ബാധ്യതയുണ്ടെന്ന് ഡോ. ശ്രീകുമാർ പറയുന്നു. മുമ്പ് എഴുതിയപ്പോഴും അനുമതി തേടിയിട്ടില്ല.
സർവകലാശാലയിൽ പലരും ഇത്തരത്തിൽ ചെയ്യാറുണ്ട്. കാസർകോട്ട് ഒരു പ്രത്യേക പ്രദേശത്തെ നിരവധി പേർക്ക് രോഗങ്ങൾ അനുഭവപ്പെടുന്നത് എൻഡോസൾഫാൻ കാരണമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്ന് താൻ 2012ൽ സ്വദേശി ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ പറഞ്ഞിരുന്നു. അന്ന് സർവകലാശാല നടപടിയെടുക്കുമെന്ന് പറഞ്ഞതല്ലാതെ ചെയ്തിട്ടില്ലെന്ന് ശ്രീകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന സർക്കാർ നയത്തിനും അതിെൻറ നയപരിപാടികൾ തയാറാക്കാൻ സഹായിക്കുന്ന സർവകലാശാലക്കും എതിരാണ് ഇത്തരത്തിലുള്ളവരുടെ പ്രവൃത്തിയെന്ന് സർവകലാശാല പ്രോ ചാൻസലർ കൂടിയായ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. അതേസമയം; ഡോ. ശ്രീകുമാറിനോട് വിശദീകരണം ചോദിച്ചതിനെതിരെ ഡോ. ബി. ഇക്ബാൽ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡൻറ് ഡോ. കെ.പി. അരവിന്ദൻ തുടങ്ങിയവർ രംഗത്ത് വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.