കൊച്ചി: എൻഡോസൾഫാൻ ബാധിതനായ കുട്ടിയുടെ ചികിത്സെക്കടുത്ത വായ്പ എഴുതിത്തള്ളാ നുള്ള സാധ്യത ആരാഞ്ഞ് ഹൈകോടതി. മകെൻറ ചികിത്സക്കുമാത്രമാണ് പിതാവ് വായ്പയെടുത് തതെന്നും മകൻ മരിച്ച സാഹചര്യത്തിൽ തിരിച്ചടവിെൻറ പേരിൽ അദ്ദേഹത്തെ കൂടുതൽ ബുദ്ധിമ ുട്ടിക്കരുതെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതി ഇടപെടൽ.
വായ്പ എങ്ങനെ എഴു തിത്തള്ളാനാവുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനും കോടതിയെ അറിയിക്കാനും ധനകാര്യ സെക്രട്ടറിയോട് നിർദേശിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഇടക്കാല ഉത്തരവ്. കാസർകോട് പെർള സർവിസ് സഹകരണ ബാങ്കിൽനിന്ന് എടുത്ത വായ്പയുടെ പേരിെല നടപടി തടയണമെന്നും എഴുതിത്തള്ളാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് എസ്. വാസുദേവ നായിക് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2013ലാണ് മകെൻറ ചികിത്സക്ക് ഹരജിക്കാരൻ വ്യക്തിഗത വായ്പയെടുത്തത്. പിന്നീട് രോഗം മൂർച്ഛിച്ച് മകൻ മരിച്ചു. എൻഡോസൾഫാൻ ഇരകളെ വായ്പ തിരിച്ചടവിൽനിന്ന് ഒഴിവാക്കിയുള്ള ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന് അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. ചികിത്സാർഥം നേരേത്ത എടുത്ത വായ്പയുടെ തുടർച്ചയാണെന്ന് ബാങ്ക് അധികൃതർ സാക്ഷ്യപ്പെടുത്തിയാെല 2011ന് ശേഷമുള്ള വായ്പകൾക്ക് ആനുകൂല്യത്തിന് അർഹതയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.
തുടർന്നാണ് കുടിശ്ശിക വരുത്തിയതിെൻറ പേരിൽ ബാങ്ക് നടപടിക്ക് ഒരുങ്ങിയത്. വായ്പയുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് പറഞ്ഞാണ് എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ ധനകാര്യ സെക്രട്ടറിയോട് നിർദേശിച്ചത്. ഹരജി വീണ്ടും 24ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.