കാസർകോട്: കാസർകോട് ജില്ല പഞ്ചായത്ത് ഒാഫീസിന് മുന്നിൽ പാതിവഴിയിൽ നിർത്തിയ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമ െൻറ എൻഡോസൾഫാൻ ശിൽപസമുച്ചയത്തിന് പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും ജീവൻവെക്കുന്നു. ‘ഇപ്പോൾ മലമ്പുഴയിൽ ശിൽപന ിർമാണത്തിലാണ്. രണ്ടാഴ്ചക്കകം അത് പൂർത്തീകരിക്കും. തുടർന്ന് കാസർകോെട്ട ശിൽപത്തിെൻറ നിർമാണം പുനരാരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്’ കാനായി കുഞ്ഞിരാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ശിൽപത്തിെൻറ പ്രവർത്തി ഫെബ്രുവരിയോടെ പുനരാരംഭിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീറും അറിയിച്ചു. ശിൽപത്തിെൻറ നിർമാണം പൂർത്തീകരിക്കുന്നതിനായി കഴിഞ്ഞ ജനുവരി അഞ്ചിന് ശിൽപി കാനായി കുഞ്ഞിരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെബ്രുവരി മുതലുള്ള നാലു മാസക്കാലം നൂറു പ്രവർത്തി ദിവസം കൊണ്ട് ശിൽപത്തിെൻറ നിർമാണം പൂർത്തീകരിക്കും. ഇതിനായി 20ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2005- 09 കാലയളവിൽ സി.പി.എമ്മിലെ എം.വി. ബാലകൃഷ്ണൻ ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്ന കാലയളവിലാണ് എൻഡോസൾഫാൻ ദുരിതം പ്രമേയമാക്കി ശിൽപം നിർമിക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്. 2006 സെപ്തംബർ ഒന്നിന് പദ്ധതിക്ക് ഡി.പി.സി അംഗീകാരം നൽകി. നിർമാണ ചുമതല ശിൽപി കാനായി കുഞ്ഞിരാമനെ ഏൽപ്പിക്കുകയും ചെയ്തു. 20ലക്ഷം രൂപയായിരുന്നു നിർമാണത്തിനായി നീക്കിവെച്ചത്. അന്ന് ഭരണപക്ഷത്തുണ്ടായിരുന്ന െഎ.എൻ.എല്ലിൽ ഒരു വിഭാഗം ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിൽ ചേർന്നതിനെതുടർന്ന് ഭൂരിപക്ഷം നഷ്ടപ്പെടുകയും അന്നത്തെ ഭരണസമിതി രാജിവെക്കുകയും ചെയ്തതോടെ ശിൽപനിർമാണവും നിലച്ചു. തുടർന്ന് ചുരുങ്ങിയ കാലയളവിൽ മുസ്ലിംലീഗിലെ പി.ബി. അബ്ദുൽറസാഖ് ജില്ല പഞ്ചായത്ത് പ്രസിഡൻറായെങ്കിലും നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. 2010ൽ സി.പി.എമ്മിലെ അഡ്വ. പി. ശ്യാമളാദേവി പ്രസിഡൻായെങ്കിലും നിർമാണപ്രവർത്തനം മുടങ്ങിത്തന്നെ കിടന്നു.
17ലക്ഷം രൂപയാണ് ശിൽപനിർമാണത്തിനായി ഇതുവരെയായി ചെലവഴിച്ചത്. ശിൽപനിർമാണം തുടങ്ങിയശേഷം ഇത് നാലാമത്തെ ഭരണസമിതിയാണ് ജില്ല പഞ്ചായത്തിെൻറ ഭരണം കൈയാളുന്നത്. 2009-ൽ നിർമാണം നിലച്ച ശിൽപ സമുച്ചയത്തിനാണ് നീണ്ട പത്തു വർഷത്തിനു ശേഷം 2019-ൽ വീണ്ടും ജീവൻ വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.