കാസർകോട്: വഴിനിഷേധത്തിെൻറ രക്തസാക്ഷിയായി സീതു യാത്രയായി. സ്വകാര്യവ്യക്തി റോഡ് നിഷേധിച്ചതിനെ തുടർന്ന് ചികിത്സകഴിഞ്ഞുള്ള യാത്രയിൽ നാട്ടുകാർ ചുമന്നുകൊണ്ടുപോയതുവഴി പൊതുശ്രദ്ധയിൽ വന്ന എൻഡോസൾഫാൻ ഇര സീതു (66) മരിച്ചു.
അയിത്തവും ജാതീയതയും നിലനിൽക്കുന്ന ബെള്ളൂർ പഞ്ചായത്തിലെ പൊസോളിഗെ കോളനിയിലെ താമസക്കാരിയാണ് സീതു. കോളനിക്കാർക്ക് പുറത്തിറങ്ങാൻ റോഡില്ലായിരുന്നു. നേരെത്തയുണ്ടായിരുന്ന റോഡ് കോളനിക്കാർക്ക് ജന്മി നിഷേധിച്ചു. ഇതോടെ പൊസോളിഗെ കോളനിക്കാർക്ക് രോഗം വന്നാൽ ആശുപത്രിയിൽ എത്താൻ കഴിയാതായി.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സീതു ചികിത്സ നിർത്തി വീട്ടിലേക്ക് വരുേമ്പാൾ ആംബുലൻസിന് കടന്നുപോകാൻ റോഡില്ലാത്തതിനെ തുടർന്ന് നാട്ടുകാർ ചുമന്നാണ് വീട്ടിലെത്തിച്ചത്.
കലക്ടർ ഇടപെട്ടിട്ടും സ്വകാര്യവ്യക്തി വഴി നൽകാൻ തയാറായില്ല. വൃക്കകൾ തകരാറിലായ സീതുവിന് ആറു മാസമായി എൻഡോസൾഫാൻ ചികിത്സാസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ ലഭ്യമാക്കിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. റോഡില്ലാത്തതിെൻറ പേരിൽ പ്രയാസപ്പെട്ട് മരിക്കുന്ന കോളനിയിലെ മൂന്നാമത്തെയാളാണ് സീതു. മരുമകൾ: രേവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.