കാസർകോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ചും ഉപരോധവും അമ്മമാർ തീപ്പന്തമുയർത്തി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് അമ്മമാരുടെ സാന്നിധ്യം സമരത്തിന് ആവേശം പകർന്നു.
സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തെ തുടർന്ന് ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് ബാക്കിവന്ന 1031 പേരെ പട്ടികയിൽപെടുത്തുക, പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, സുപ്രീം കോടതി വിധി നടപ്പാക്കുക, ചികിത്സ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരവേദിയിൽനിന്ന് ഉയർന്നു.
ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സെക്രേട്ടറിയറ്റിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡൻറ് മുനീസ അമ്പലത്തറ പ്രഖ്യാപിച്ചു. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവ്, സി.എച്ച്. ബാലകൃഷ്ണൻ, സിസ്റ്റർ ജയ ആേൻറാ മംഗലത്ത്, പ്രേമചന്ദ്രൻ ചോമ്പാല, സുബൈർ പടുപ്പ്, ഫറീന കോട്ടപ്പുറം, ഗോവിന്ദൻ കയ്യൂർ, പവിത്രൻ തോയമ്മൽ, കെ. ചന്ദ്രാവതി, കെ. ശിവകുമാർ എന്നിവർ സംസാരിച്ചു.
പത്മിനി പറമ്പ്, കൃഷ്ണൻ ബന്തടുക്ക, മിസിരിയ ചെങ്കള, സി.വി. നളിനി, സിബി അലക്സ്, എം.പി. ഫിലിപ്പ്, ശാന്ത കാട്ടുകുളങ്ങര, അരുണി ചന്ദ്രൻ, പുഷ്പ ചട്ടഞ്ചാൽ, ശശി ബെള്ളൂർ, സുനിത കോളിച്ചാൽ എന്നിവർ നേതൃത്വം നൽകി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അബ്ദുൽ ഖാദർ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.