കോട്ടയം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ വേദാന്ത് പ്രകാശ് ഷേണായിക്ക് പ്രിയം വാനനിരീക്ഷണത്തോട്. കോട്ടയം കളത്തിപ്പടി ബ്ലൂബെൽ അപ്പാർട്മെൻറിലെ ടെറസിൽനിന്ന് രാത്രി നക്ഷത്രങ്ങളെ നോക്കുന്ന തിരക്കിലാണ് വേദാന്ത് ഇപ്പോൾ. മഴപെയ്യാത്ത ദിവസം സന്തോഷം ഇരട്ടിയാകും. കഴിഞ്ഞ ഏപ്രിൽ മുതലാണ് നക്ഷത്രങ്ങളുമായി സൗഹൃദം സ്ഥാപിച്ചത്. മുബൈയിൽ ഏപ്രിൽ 21 മുതൽ 18 ദിവസം നടന്ന വാനനിരീക്ഷണ ക്യാമ്പാണ് മാറ്റി ചിന്തിപ്പിച്ചത്.
സംസ്ഥാന പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയിട്ടും മുബൈ െഎ.െഎ.ടിയിൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗത്തിൽ ഏതെങ്കിലും ഒരു ബ്രാഞ്ചിൽ ചേർന്നു പഠിക്കാനാണ് താൽപര്യം. അതിന് പിന്നിലും വാനനിരീക്ഷണമാണ് ലക്ഷ്യം. മുബൈ വാനനിരീക്ഷണ ക്ലബിൽ അംഗത്വമെടുത്ത് സജീവമാകാനുള്ള ആഗ്രഹവും വേദാന്ത് പങ്കുവെച്ചു.
ങ്ക് ലിസ്റ്റിൽ ഉയർന്ന സ്ഥാനം പ്രതീക്ഷിച്ചെങ്കിലും റാങ്ക് പട്ടികയില്‍ ഇടംപിടിക്കുമെന്ന് കരുതിയില്ല. െചറുപ്പം മുതൽ വായന ശീലമാക്കിയാണ് നേട്ടം ആവർത്തിച്ചത്. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ വൺ ഗ്രേഡ് നേടിയപ്പോൾ സമ്മാനമായി സ്കൂളിൽനിന്ന് ലഭിച്ച ഡോ. എ.പി.ജെ. അബ്ദുൽകലാമിെൻറ ആത്മകഥ അഗ്നിചിറകുകൾ ആത്മവിശ്വാസം വർധിപ്പിച്ചു.
എം.ജി സര്‍വകലാശാല ബയോസയന്‍സ് വിഭാഗം പ്രഫ. പ്രകാശ് കുമാറിെൻറയും ജില്ല സൈനിക് വെല്‍ഫെയര്‍ ഓഫിസിലെ ഓഫിസര്‍ ഷീബ രവിയുടെയും ഏക മകനാണ്. നാഷനൽ ടാലൻറ് െസർച് പരീക്ഷക്ക് എട്ടാം ക്ലാസ് മുതൽ പരിശീലനം ആരംഭിച്ചിരുന്നു. പ്ലസ് വൺ മുതൽ സ്കോളർഷിപ്പും കിട്ടിത്തുടങ്ങി. മാന്നാനം കെ.ഇ സ്കൂളിലെ വിദ്യാർഥിയായ വേദാന്ത് സ്കൂള്‍ പഠനത്തിനൊപ്പം പാലാ ബ്രില്യൻറ് അക്കാദമിയിൽ എന്‍ട്രസിന് പരിശീലനം നേടിയിരുന്നു. െഎ.െഎ.ടിയുടെ ജോയൻറ് എൻട്രൻസ് പ്രവേശന പരീക്ഷയിൽ 98ാം റാങ്കും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.