തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ കോട്ടയം, തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് നേട്ടം. ഏറ്റവും കൂടുതൽ പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ച ജില്ല തിരുവനന്തപുരമാണ് -7411പേർ. തൊട്ടുപിറകിൽ എറണാകുളമാണ് -7353പേർ. മലപ്പുറം ജില്ലയിൽനിന്ന് 6494 പേരും കോഴിക്കോട് ജില്ലയിൽനിന്ന് 6215 പേരും റാങ്ക് പട്ടികയിൽ ഇടംനേടി. ആദ്യ 1000 റാങ്കുകാരിൽ കൂടുതൽ പേരും എറണാകുളം ജില്ലയിൽനിന്നാണ് -165 പേർ. കോഴിക്കോട്ടു നിന്ന് 128 പേരും മലപ്പുറത്തുനിന്ന് 106ഉം തിരുവനന്തപുരത്തുനിന്ന് 102 പേരും ഇതിൽ ഉൾപ്പെടുന്നു.
ആദ്യ 100 റാങ്കുകാരിൽ കൂടുതൽ പേർ കോട്ടയത്തുനിന്നാണ് -20 േപർ. ആദ്യ 10 റാങ്കുകാരിൽ അഞ്ചും കോട്ടയം ജില്ലയിലാണ്. ഇതിനു പുറമെ എസ്.ടി വിഭാഗത്തിലെ ഒന്നാം റാങ്കും കോട്ടയത്തിനാണ്. 17 പേർ എറണാകുളത്തുനിന്നും 14 പേർ കോഴിേക്കാട്ടുനിന്നും ആദ്യ 100 റാങ്കിൽ ഇടം പിടിച്ചു. അതെ സമയം ആദ്യ 100 റാങ്കുകാരിൽ 87 പേരും ആൺകുട്ടികളാണ്.
ജില്ലകളുടെ പേര്, റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ എണ്ണം, ആദ്യ 1000 റാങ്കിൽ ഇടംപിടിച്ചവർ എന്നിവ ക്രമത്തിൽ: കൊല്ലം- 5860, 63. പത്തനംതിട്ട- 2262, 32. ആലപ്പുഴ- 3474, 36. കോട്ടയം- 3585, 87. ഇടുക്കി -1249, 12. തൃശൂർ- 6114, 95. പാലക്കാട് -3599, 32. വയനാട്- 901, 15. കണ്ണൂർ- 4627, 63. കാസർകോട്- 1562, 25.
ജില്ലതല ഒന്നാം റാങ്കുകാർ
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ ജില്ല തിരിച്ചുള്ള ഒന്നാം റാങ്കുകാർ. ജില്ല, വിദ്യാർഥിയുടെ പേര്്, സ്ഥലം ക്രമത്തിൽ:
തിരുവനന്തപുരം -ആരോൺ ജോൺ സാബു, കൊടുങ്ങാനൂർ. കൊല്ലം - നന്ദഗോപൻ, തേവള്ളി. പത്തനംതിട്ട -ജെസ്വിൻ കോശി ചെറിയാൻ, തിരുവല്ല. ആലപ്പുഴ -വിഷ്ണു സാജൻ, ചേർത്തല. കോട്ടയം -വേദാന്ത് പ്രകാശ് ഷേണായ്, കോട്ടയം. ഇടുക്കി -മാത്യൂസ് ബോബൻ- മൈലകൊമ്പ്. എറണാകുളം -വരുൺ നമ്പ്യാർ അയില്യ, കടവന്ത്ര. തൃശൂർ -കെ.െഎ. വിഷ്ണു നാരായണൻ, അന്തിക്കാട്. പാലക്കാട് -ആദർശ് എസ്. മേനോൻ, പുതുനഗരം. മലപ്പുറം -കെ. അഖിൻ ഷാ അലിൻ, അങ്ങാടിപ്പുറം. കോഴിക്കോട് -എൻ. ഷാഫിൽ മഹീൻ, അരയിടത്തുപാലം പുതിയറ. വയനാട്-അരുന്ധതി ചന്ദ്രശേഖ്, കൊളവയൽ. കണ്ണൂർ -എൻ. ആകാശ്, നെല്ലൂന്നി മട്ടന്നൂർ. കാസർകോട് -ശ്രേയസ് രാഘവൻ പടന്നേക്കാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.