ഷീല സണ്ണി

ബ്യൂട്ടി പാർലർ ഉടമയെ കേസിൽ കുടുക്കൽ: മുൻകൂർ ജാമ്യ ഹരജിയിൽ വിശദീകരണം തേടി

കൊച്ചി: ബ്യൂട്ടി പാർലർ ഉടമയെ ലഹരിമരുന്ന്​ കേസിൽ കുടുക്കാൻ ശ്രമിച്ച ബന്ധുവായ സ്ത്രീയുടെ മുൻകൂർ ജാമ്യ ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ചാലക്കുടി സ്വദേശി ഷീല സണ്ണിയെ കുടുക്കാൻ ശ്രമിച്ച കേസിൽ കാലടി സ്വദേശിനിയും ഷീലയുടെ മരുമകളുടെ സഹോദരിയുമായ ലിവിയ ജോസിന്‍റെ ഹരജിയാണ്​ ജസ്റ്റിസ്​ മുഹമ്മദ്​ നിയാസ്​ പരിഗണിച്ചത്​.​

കഴിഞ്ഞ ഫെബ്രുവരി 27ന് വൈകീട്ട്​ ഷീലയുടെ സ്കൂട്ടറിൽനിന്ന് എക്സൈസ് സംഘം 12 എൽ.എസ്.ഡി സ്റ്റാമ്പ്​ പിടികൂടിയതായാണ്​ കേസ്​. തുടർന്ന് അറസ്റ്റിലായ ഷീല 72 ദിവസം ജയിലിൽ കഴിഞ്ഞു. പിന്നീട് കാക്കനാട്ടെ റീജനൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിൽനിന്ന് ലഭിച്ച റിപ്പോർട്ടിൽ പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് തെളിഞ്ഞതോടെ ഷീല സണ്ണി നൽകിയ ഹരജിയിൽ ലഹരിമരുന്നു കേസ് ഹൈകോടതി റദ്ദാക്കി.

ലഹരിമരുന്നു പിടികൂടുന്നതിന്‍റെ തലേദിവസം മരുമകളും സഹോദരിയും തന്റെ സ്കൂട്ടർ ഉപയോഗിച്ചിരുന്നുവെന്ന ഷീലയുടെ ആരോപണത്തെ തുടർന്ന്​ ലഹരിമരുന്നു കേസ് കെട്ടിച്ചമച്ചവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിർദേശവും കോടതി നൽകി. ഇതേ തുടർന്നാണ്​ ബംഗളൂരുവിൽ പഠിക്കുന്ന ലിവിയക്ക്​ ചോദ്യം ചെയ്യലിന് ഹാജരാകാൻ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.