ഞാനും ജാ​വ്​​ദേ​ക്ക​റെ ​ക​ണ്ടി​രു​ന്നു, വ​ലി​യ ബ​ന്ധ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് അ​യാ​ൾ ഒ​രു ഭാ​ഗ​ത്തി​രു​ന്നു, ഞാ​ൻ മ​റ്റൊ​രു ഭാ​ഗ​ത്തും -എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ.​പി. ജ​യ​രാ​ജ​ൻ ബി.​ജെ.​പി​യി​ലേ​ക്ക്​ പോ​കാ​ൻ തു​നി​ഞ്ഞി​ട്ടി​​ല്ലെ​ന്നും ചാ​യ​കു​ടി​ച്ച​തി​ന്​ പാ​ർ​ട്ടി​യോ​ട്​ പ​റ​യേ​ണ്ട കാ​ര്യ​മു​ണ്ടോ എ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഇ.​പി ബി.​ജെ.​പി നേ​താ​വി​നെ ഒ​രു വ​ർ​ഷം മു​മ്പ്​ ക​ണ്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​ലി​യ പ്ര​ചാ​ര​വേ​ല ന​ട​ന്നു. വാ​ർ​ത്ത​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​ലും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​​ലു​മെ​ല്ലാം ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 24 ന്​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച്​ താ​നും ജാ​വ്​​ദേ​ക്ക​റെ ​ക​ണ്ടി​രു​ന്നു. ന​മ്മ​ൾ ത​മ്മി​ൽ വ​ലി​യ ബ​ന്ധ​മി​ല്ലാ​ത്ത​തു​കൊ​ണ്ട്​ അ​യാ​ൾ ഒ​രു ഭാ​ഗ​ത്തി​രു​ന്നു, ഞാ​ൻ മ​റ്റൊ​രു ഭാ​ഗ​ത്തും.

ഇ.പി ഡ​ൽ​ഹി​യി​ൽ പോ​യി ജാ​വ്​​ദേ​ക്ക​റെ ക​ണ്ടു​വെ​​ന്നൊ​ക്കെ​യു​ള്ള​ത്​ ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്. വീ​ട്ടി​ൽ വെ​ച്ച്​ ക​ണ്ടു​വെ​ന്ന​ത്​ ശ​രി​യാ​ണ്. ഇ​ത​ല്ലാ​തെ മ​റ്റി​ട​ങ്ങ​ളി​ൽ ക​ണ്ടു​വെ​ന്ന്​ പ​റ​യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ കേ​ര​ള​ത്തി​ൽ​നി​ന്ന്​ കാ​ൾ വ​ന്നെ​ന്ന​തും ഇ​തോ​ടെ അ​ദ്ദേ​ഹം പി​ന്മാ​റി​യെ​ന്ന​തു​മെ​ല്ലാം തി​ര​ക്ക​ഥ​യാ​ണ്.

ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ ക​മ്യൂ​ണി​സ്റ്റ്​ വി​രോ​ധ​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി. ത​ലേ ദി​വ​സ​വും വോ​ട്ടെ​ടു​പ്പ്​ ദി​വ​സ​വും ചോ​ദ്യം ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ണ്ടാ​യ സം​ഭ​വം സ​ത്യ​സ​ന്ധ​മാ​യി ഇ.​പി പ​റ​യു​ക​യാ​ണ്​ ചെ​യ്ത​ത്. അ​വി​ടെ ഇ.​പി ക​ള​വ്​ പ​റ​യ​ണ​മെ​ന്നാ​ണോ?. ഇ.​പി​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​കി​ല്ല. മു​ന്ന​ണി ക​ൺ​വീ​ന​റാ​യി തു​ട​രും. സം​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യേ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തു​ള്ളൂ. അ​ങ്ങ​നെ​യൊ​രു പ്ര​ശ്നം ഇ​പ്പോ​ൾ മു​ന്നി​ലി​ല്ല. ന​ന്ദ​കു​മാ​ർ ഫ്രോ​ഡാ​ണെ​ന്ന്​​ ക​ഴി​ഞ്ഞ ദി​വ​സം​ത​ന്നെ ജ​യ​രാ​ജ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഗോ​വി​ന്ദ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കൂ​ട്ടി​ച്ച​ർ​ത്തു.

‘ഇ.​പി എ​പ്പോ​ഴും പ്ര​ശ്​​ന​ങ്ങ​ളി​ൽ പെ​ടു​ന്നി​ല്ല, ചി​ല​പ്പോ​ൾ മാ​ത്രം’

ഇ.​പി എ​പ്പോ​ഴും പ്ര​ശ്​​ന​ങ്ങ​ളി​ൽ പെ​ടു​ന്നി​ല്ല, ചി​ല​പ്പോ​ൾ മാ​ത്ര​മ​മേ​യു​ള്ളൂ​വെ​ന്ന്​ എം.​വി. ഗോ​വി​ന്ദ​ൻ. ഇ.​പി എ​പ്പോ​ഴും പ്ര​ശ്​​ന​ങ്ങ​ളി​ൽ ചാ​ടു​ന്ന​തെ​ന്തു​കൊ​ണ്ടെ​ന്ന​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു മ​റു​പ​ടി. ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ ചി​ല തെ​റ്റു​ക​ളു​ണ്ടാ​കും. അ​തു തി​രു​ത്തി മു​ന്നോ​ട്ടു പോ​കും.

ശോ​ഭ സു​രേ​ന്ദ്ര​ൻ സി.​പി.​എ​മ്മി​ലേ​ക്ക്​ വ​രു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്​ ‘സി.​പി.​എ​മ്മി​ന്​ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കു​ന്ന​തി​ന്​ അ​പ്പു​റ​മാ​ണ്​ അ​വ​രെ​ല്ലാം’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. സീ​നി​യ​ർ നേ​താ​വാ​യി​ട്ടും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ക്കാ​ത്ത​തി​ലു​ള്ള നീ​ര​സം ഇ.​പി​ക്കു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന്​ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​ക്കു​ന്ന​ത്​ ജൂ​നി​യ​റോ സീ​നി​യ​റോ നോ​ക്കി​യി​ട്ട​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

മൂന്നുതവണ കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ

ആലപ്പുഴ: എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജനുമായി മൂന്നുതവണ കൂടിക്കാഴ്ച നടത്തിയെന്നാവർത്തിച്ച്​ ബി.ജെ.പി നേതാവ്​ ശോഭ സുരേന്ദ്രൻ. ജയരാജന്‍റെ മറുപടിയിൽ പ്രതികരിച്ച്​ ഹരിപ്പാട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അവർ.

പൊതുസമൂഹത്തിനു​ മുന്നിൽ ജയരാജന്‍റെ ശരീരഭാഷയിൽനിന്നുതന്നെ ഈ കൂടിക്കാഴ്​ച​ നടന്നിട്ടുണ്ടെന്ന്​ ബോധ്യമായിട്ടുണ്ട്​. മുഖ്യമന്ത്രി പിണറായി വിജയൻ ‘പാപി’യെന്ന്​ വിളിക്കുകയും വിശ്വസിക്കാൻ കൊള്ളില്ലെന്ന്​ പറയുകയും ഗോവിന്ദൻ മാസ്​റ്റ​ർ ​ഫ്രോഡെന്ന്​ പറയുകയും ചെയ്ത നന്ദകുമാറിനെ ഒരിക്കൽപോലും തള്ളിപ്പറയാൻ ജയരാജൻ തയാറായിട്ടില്ല.

സി.പി.എം സംസ്ഥാന ഘടകത്തോടുള്ളതിനെക്കാൾ അഭേദ്യമായ ബന്ധം എന്തടിസ്ഥാനത്തിലാണ്​ ഇയാളുമായുള്ളതെന്ന്​ ജയരാജൻ വിശദീകരിക്കണം. പിണറായിയും ഗോവിന്ദൻ മാസ്റ്ററും തള്ളിപ്പറഞ്ഞ നന്ദകുമാറിനെതിരെ എന്തുകൊണ്ടാണ്​ കേസ്​ വേണ്ടെന്ന്​ പറയുന്നത്.

തനിക്കെതിരായ ഗൂഢാലോചനയുടെ ചങ്ങല എവിടെനിന്ന് തുടങ്ങിയെന്ന് കണ്ടുപിടിക്കാനുള്ള ബന്ധം തനിക്കുണ്ട്. ഇക്കാര്യത്തിൽ ഇ.പി. ജയരാജനും ഗോകുലം ഗോപാലനും പങ്കുണ്ട്​. ജയകൃഷ്ണൻ മാസ്റ്ററെയും ടി.പി. ചന്ദ്രശേഖരനെയും കൊന്ന പാർട്ടിയിൽനിന്ന്​ പോരാൻ ഇ.പി ആഗ്രഹിച്ചിരിക്കാം.

അദ്ദേഹത്തിന്‍റെ പിന്മാറ്റത്തിനു​ പിന്നിൽ സി.പി.എമ്മിന്‍റെയും പിണറായിയുടെയും ഭാഗത്തുനിന്ന്​ ബോധപൂർവമായ കരുനീക്കം നടന്നിട്ടുണ്ട്​. അതിൽ ഇ.പി. അസ്വസ്ഥനും ദുഃഖിതനുമായിരുന്നു. തീരുമാനം മാറ്റിമറിക്കാൻ അദൃശ്യഘടകമായി പ്രവർത്തിക്കാനുള്ള തന്‍റേടവും പ്രാപ്തിയും മുഖ്യമന്ത്രിക്കുണ്ടെന്നും ശോഭ കൂട്ടിച്ചേർത്തു.കൂ​ട്ടി​ച്ചേ​ർ​ത്തു.

വിശദീകരണം പാർട്ടിക്ക്​ ബോധ്യമായെന്ന്​ ഇ.പി. ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ്​​ദേ​ക്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച വി​ഷ​യ​ത്തി​ൽ താ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം പാ​ര്‍ട്ടി​ക്ക് ബോ​ധ്യ​മാ​യെ​ന്ന് എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. വി​വാ​ദ​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ബി.​ജെ.​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​നെ കാ​ണു​ക​യോ സം​സാ​രി​ക്കു​​ക​യോ ചെ​യ്​​തി​ട്ടി​ല്ല. ഫോ​ണി​ൽ പോ​ലും അ​വ​രോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ല. പ്ര​കാ​ശ് ജാ​വ്​​ദേ​ക്ക​റു​മാ​യി ന​ട​ത്തി​യ​ത് രാ​ഷ്ട്രീ​യ ച​ർ​ച്ച​യ​ല്ല. അ​ത് പാ​ർ​ട്ടി​യോ​ട് പ​റ​യേ​ണ്ട കാ​ര്യം എ​ന്താ​ണ്. താ​ൻ ബി.​ജെ.​പി​യി​ൽ ചേ​രാ​ൻ ച​ര്‍ച്ച ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കും.

വി​വാ​ദ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​താ​ണ്. ഇ​തൊ​ന്നും ആ​രോ​പ​ണ​ങ്ങ​ള​ല്ല, ഫ്രോ​ഡാ​ണ്. വ്യാ​ജ വാ​ര്‍ത്ത​ക​ളാ​ണ് പ്ര​ച​രി​ച്ച​ത്. ഇ​തി​ൽ രാ​ഷ്ട്രീ​യ​മു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​നം സാ​മ്പ​ത്തി​ക​മാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ കൊ​ത്തി​വ​ലി​ച്ചാ​ൽ തീ​രു​ന്ന​യാ​ള​ല്ല താ​ൻ. പാ​ര്‍ട്ടി​ക്ക് മാ​ത്ര​മ​ല്ല, മാ​ധ്യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്കും ന​ല്ല ബോ​ധ്യ​മു​ണ്ടെ​ന്ന് ഇ.​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ശ​ദീ​ക​ര​ണം​ വൈ​കാ​രി​ക​മാ​യി

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ വി​വാ​ദ കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച്​ ഇ.​പി. ജ​യ​രാ​ജ​ൻ വി​ശ​ദീ​ക​രി​ച്ച​ത്​ വൈ​കാ​രി​ക​മാ​യി. പാ​ർ​ട്ടി​യു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധ​വും​ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ ക​ണ്ണൂ​രി​ൽ ആ​ർ.​എ​സ്.​എ​സ്​ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന്​ പാ​ർ​ട്ടി​​യെ സം​ര​ക്ഷി​ച്ച​തു​മെ​ല്ലാം നി​ര​ത്തി​യാ​യി​രു​ന്നു സം​സാ​രി​ച്ചു​തു​ട​ങ്ങി​യ​ത്. ഇ​ട​തു​മു​ന്ന​ണി​യെ ആ​ക്ര​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. വോ​ട്ടെ​ടു​പ്പ്​ ദി​ന​ത്തി​ൽ​ത​ന്നെ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്​ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നാ​യി​രു​ന്നു. അ​ന്നും ത​ലേ​ന്നും മാ​ധ്യ​മ​ങ്ങ​ൾ ചോ​ദ്യ​ങ്ങ​ൾ തു​ട​ർ​ന്നു​കൊ​​ണ്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ത്യ​സ​ന്ധ​മാ​യി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ്​ ചെ​യ്ത​ത്​.

അ​ത്​ പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​നാ​യി​രു​ന്നി​ല്ല. ഏ​റെ​നാ​ളാ​യി ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ​ല്ലാ​തെ മ​റ്റു​ള്ള​തെ​ല്ലാം കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക്​ പാ​ർ​ട്ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പിണറായിക്ക് ധൈര്യമില്ല -ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി നേ​താ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ന്​ ധൈ​ര്യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് വ​ർ​ക്കി​ങ്​ ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ ഇ.​പി ചെ​റു​വി​ര​ൽ അ​ന​ക്കി​ല്ല. ഇ.​പി​യു​ടെ ബി.​ജെ.​പി ബ​ന്ധം മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ടാ​ണെന്നും ചെ​ന്നി​ത്ത​ല പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സി.പി.എമ്മിന്‍റെ ശരിയും തെറ്റും തീരുമാനിക്കേണ്ടത്​ അവർ -സി.പി.ഐ

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എ​മ്മി​ന്റെ തെ​റ്റും ശ​രി​യും തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​വ​രാ​ണെ​ന്നും സി.​പി.​ഐ നി​ല​പാ​ട് ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ദ​ല്ലാ​ൾ​മാ​രെ അ​ക​റ്റി​നി​ർ​ത്ത​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന​ത് ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ പൊ​തു​നി​ല​പാ​ടാ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

നടപടിക്ക്​ ആർജവമില്ല -വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: ഇ.​പി. ജ​യ​രാ​ജ​ന്‍റ നാ​വി​ൻ​തു​മ്പി​ലു​ള്ള​ത് സി.​പി.​എ​മ്മി​നെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും ഒ​ന്നാ​കെ ത​ക​ർ​ക്കാ​നു​ള്ള ബോം​ബു​ക​ളാ​ണെ​ന്നും അ​തു​കൊ​ണ്ട്​ ഇ.​പി​യെ തൊ​ടാ​ൻ സി.​പി.​എ​മ്മി​നും മു​ഖ്യ​മ​ന്ത്രി​ക്കും ഭ​യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ.

ജ​യ​രാ​ജ​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​നു​ള്ള ധൈ​ര്യ​മോ ആ​ർ​ജ​വ​മോ സി.​പി.​എ​മ്മി​നി​ല്ല. ജ​യ​രാ​ജ​ന് ബി.​ജെ.​പി​യി​ലേ​ക്ക് പോ​കാ​ൻ സ​മ്മ​തം ന​ൽ​കു​ക കൂ​ടി​യാ​ണ് സി.​പി.​എം ഇ​ന്ന​ലെ ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി എ​വി​ടെ വെ​ച്ചാ​ണ് ജാ​വ്ദേ​ക്ക​റു​മാ​യി സം​സാ​രി​ച്ച​തെ​ന്ന് കൂ​ടി സി.​പി.​എം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - ep jayarajan mv govindan and prakash javadekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.