പി. ജയരാജന്റെ പ്രസ്താവന തള്ളി ഇ.പി

തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾ മതഭീകരവാദ സംഘടനയുടെ ഭാ​ഗമാകുന്നുവെന്ന സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ പ്രസ്താവന തള്ളി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കേരളം തീവ്രവാദ സംഘങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലമാണ്. സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഇ.പി പറഞ്ഞു.

ഇവിടെ മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ജനങ്ങൾക്ക് ഉണ്ടാക്കാൻ അതീവ ജാ​ഗ്രതയോട് കൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ​സർക്കരുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ എല്ലാ ജനവിഭാ​ഗങ്ങളും ജാതിമതഭേദമില്ലാതെ എല്ലാവരും സഹോദരങ്ങളെപ്പോലെ ജീവിക്കുന്നുണ്ട്. ഒരു തീവ്രവാദ പ്രവർത്തനങ്ങളും ഈ കേരളത്തിൽ ഈ ​ഗവൺമെന്റ് അനുവദിക്കില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

കേരളത്തിലെ ഇസ് ലാമിക രാഷ്ട്രീയത്തെ ആസ്പദമാക്കിയാണ് പി. ജയരാൻ പുസ്തകം എഴുതുന്നത്. ‘കേരളം, മുസ് ലിം രാഷ്ട്രീയം- രാഷ്ട്രീയം ഇസ് ലാം’ എന്നാണ് പുസ്തകത്തിന്റെ പേരിട്ടിരിക്കുന്നത്. ഇസ് ലാമിക രാഷ്ട്രീയത്തെ കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നതെങ്കിലും കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള വിലയിരുത്തലുകളും ഉണ്ടാകും. പി ജയരാജന്റെ പുസ്തകം കേരള രാഷ്ട്രീയത്തിൽ വിവാദങ്ങൾ കാരണമായേക്കാമെന്നാണ് വിലയിരുത്തൽ. സംസ്ഥാന സമിതി എന്ന നിലയിൽ പി. ജയരാജന് സി.പി.എം നിലപാടിനുള്ളിൽനിന്നെ പുസ്തക രചന സാധ്യമാകു. 

Tags:    
News Summary - EP rejected P. Jayarajan's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.