പാലക്കാട്: നാല് പുതിയ സ്റ്റോപ്പുകളോടെ എറണാകുളം-രാമേശ്വരം സ്പെഷൽ ട്രെയിൻ (06035) ഏപ്രിൽ നാല് മുതൽ സർവിസ് പുനരാരംഭിക്കും. ഒറ്റപ്പാലം, പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട് സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്. ചൊവ്വാഴ്ചകളിൽ രാമേശ്വരത്തേക്കും തിരിച്ച് എറണാകുളത്തേക്ക് ബുധനാഴ്ചകളിലുമാണ് സർവിസ് നടത്തുക. നിലവിലെ അറിയിപ്പ് പ്രകാരം ജൂലൈ 26 വരെയാണ് സ്പെഷൽ ട്രെയിൻ.
കഴിഞ്ഞവർഷം സ്പെഷൽ ട്രെയിനിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ, റേക്കില്ലെന്ന് കാരണം പറഞ്ഞ സർവിസ് ഇടക്ക് നിർത്തി. എറണാകുളത്തുനിന്ന് രാത്രി 11ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് രാമേശ്വരത്ത് എത്തും. പൊള്ളാച്ചി പാതയിൽ മൂന്നിടത്തും ഒറ്റപ്പാലത്തും ഇത്തവണ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം തൃശൂർ വിട്ടാൽ പാലക്കാട് മാത്രമായിരുന്നു കേരളത്തിൽ സ്റ്റോപ്.
പുതുതായി അനുവദിച്ച സമയക്രമം (പകൽ): ഒറ്റപ്പാലം (01.45), പാലക്കാട് ജങ്ഷൻ (02.20), പാലക്കാട് ടൗൺ (02.55), പുതുനഗരം (03.07), കൊല്ലങ്കോട് (03.19), പൊള്ളാച്ചി (04.15). രാമേശ്വരം-എറണാകുളം സ്പെഷൽ ട്രെയിൻ (06036) ബുധനാഴ്ചകളിൽ രാത്രി 10.15നാണ് രാമേശ്വരത്തുനിന്ന് സർവിസ് ആരംഭിക്കുക. പിറ്റേന്ന് ഉച്ചക്ക് 12.45ന് എറണാകുളം ജങ്ഷനിലെത്തും. സമയക്രമം: പൊള്ളാച്ചി (06.20), കൊല്ലങ്കോട് (07.10), പുതുനഗരം (07.30), പാലക്കാട് ടൗൺ (08.02), പാലക്കാട് ജങ്ഷൻ (08.15), ഒറ്റപ്പാലം (09.13).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.