ശ്രീകണ്ഠപുരം: പത്ത് വർഷം മുമ്പ് നടന്ന പ്രമാദമായ ഏരുവേശ്ശി കള്ളവോട്ട് കേസ് കോടതി തിങ്കളാഴ്ചയും പരിഗണിച്ചില്ല. ഈ മാസം 11ന് പരിഗണിക്കും. തുടക്കം മുതലേ പലതവണ മാറ്റിയാണ് കേസ് ഇതുവരെയെത്തിയത്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ. സുധാകരനും പി.കെ. ശ്രീമതിയും മത്സരിച്ചപ്പോള്‍ ഏരുവേശി കെ.കെ.എന്‍.എം.എ.യു.പി സ്കൂളിലെ 109ാം നമ്പര്‍ ബൂത്തില്‍ 57 കള്ളവോട്ട് ചെയ്തുവെന്ന കേസാണ് വീണ്ടും മാറ്റിവെച്ചത്.
154 കള്ളവോട്ടുകള്‍ ചെയ്തുവെന്ന് കാണിച്ച് അന്നത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി കോടതിയെ സമീപിച്ചിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കുടിയാന്മല പൊലീസ് ആദ്യം തയാറായില്ല. ഇത് വിവാദമായിരുന്നു. പിന്നീട് ഹൈകോടതിയെ സമീപിച്ചു. ജസ്റ്റിസ് കെമാല്‍പാഷയുടെ നിര്‍ദേശപ്രകാരം രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
പട്ടാളത്തില്‍ ജോലി ചെയ്യുന്ന മൂന്ന് പേരുടെയും വിദേശത്തുള്ള 27 പേരുടെയും മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന 27 പേരുടെയും ഉള്‍പ്പെടെ 57 കള്ളവോട്ടുകള്‍ ചെയ്തതായി പിന്നീട് കണ്ടെത്തി. അന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എല്‍.ഒ ഏരുവേശ്ശി മുയിപ്രയിലെ കെ.വി. അശോക് കുമാര്‍, പെരളശേരി മക്രേരിയിലെ വി.കെ. സജീവന്, പാനുണ്ട എരുവാട്ടിയിലെ കെ.വി. സന്തോഷ്കുമാര്‍, ധര്‍മടത്തെ എ.സി. സുദീപ്, പിണറായിലെ വാരിയമ്പത്ത് ഷജനീഷ് എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുത്തത്.
കള്ളവോട്ടിന് കൂട്ടുനിന്നുവെന്നതായിരുന്നു ഇവർക്കെതിരായ കേസ്. തുടർന്ന് കള്ളവോട്ട് ചെയ്തവരെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വി.എ. സതീഷ്കുമാര്‍ മുഖേന പരാതിക്കാരന് മറ്റൊരു ഹര്‍ജിയും നല്കി.
അതേസമയം തങ്ങളെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിചേർക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും ഹര്‍ജി നല്കി. ഇത് കോടതി തള്ളി. കൂടാതെ വോട്ടർമാരായ 57 പേരെ സാക്ഷികളായും കള്ളവോട്ട് ചെയ്ത 19 പേരെ പ്രതികളാക്കിയും പേര് ചേർത്ത് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചിരുന്നു. ഇതുവരെ പൊലീസ് അത് സമർപ്പിച്ചിട്ടുമില്ല. അതിനിടെയാണ് തിങ്കളാഴ്ച്ച പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.