ആലപ്പുഴ: കോവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഐസൊലേഷൻ വാർഡിൽനി ന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ കണ്ടെത്തി. യു.കെയിൽ നിന്നും ദോഹ വഴി കേരളത്തില െത്തിയ ദമ്പതികളോട് ഐസൊലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെ ഇവര്‍ കടന്നുകളയുകയായിരുന്നു. ഇവരെ എയർപോർട്ടിലെ മെഡിക്കൽ ടീം ഇടപെട്ട് ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പരിശോധനക്കായി സാമ്പിൾ എടുത്ത ശേഷം ഇവരെ ശനിയാഴ്ച രാവിലെ ഐസൊലേഷനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.
എക്സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പതിനാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്.
ഈ മാസം ഒമ്പതിന് കൊച്ചിയിലെത്തിയ ഇരുവരും കടുത്ത പനിബാധിതരായി ഉച്ചക്ക് ഒന്നിനാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി വൈറോളജി ലാബിൽ പ്രവേശിച്ച് രോഗവിവരങ്ങൾ വിശദമാക്കിയത്. തുടർന്ന് പ്രാഥമിക പരിശോധനകൾക്കുശേഷം ഇരുവരെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇവിടെ നിരീക്ഷണത്തിൽ കഴിയവേ ഇരുവരും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നു.
ടാക്സിയിലാണ് ഇവർ നെടുമ്പാശ്ശേരിയിലേക്ക് പോയത്. ഈ ടാക്സി ഡ്രൈവർ വെള്ളിയാഴ്ച രാത്രി വണ്ടാനം മെഡിക്കൽ കോളേജിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇയാളെ വീട്ടിൽ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.