എ.കെ.ജി സെന്റർ മുൻ ജീവനക്കാരൻ മരിച്ച നിലയിൽ

നെടുമങ്ങാട്: സി.പി.എം ആസ്ഥാനമായ തിരുവനന്തപുരം എ.കെ.ജി സെന്ററിലെ മുൻ ജീവനക്കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ അഭിലാഷ് ഭവനിൽ സാബു (67)വിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.

എ.കെ.ജി സെന്ററിലെ മുൻ ജീവനക്കാരനായ സാബുവിനെ നാലു മാസം മുമ്പ് ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇന്ന് രാവിലെ അഞ്ചു മണിക്ക് മരുമകനാണ് സിറ്റൗട്ടിന് പുറത്ത് ഇദ്ദേഹത്തെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ അഴിച്ച് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 

Tags:    
News Summary - Ex-employee of AKG Center found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.