തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. അടച്ചുപൂട്ടിയ ബാറുകൾ മാത്രമേ തുറക്കൂ. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തില്‍ 2018-19ൽ നടപ്പാക്കുന്ന മദ്യനയത്തിെൻറ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ത്രീ സ്റ്റാർ ബാറുകള്‍ ഉൾപ്പെടെ മദ്യശാലകൾ തുറക്കാൻ വഴിയൊരുങ്ങുന്നത്. പുതുതായി ഒരു ബാറും തുറക്കുന്നില്ലെന്നും സുപ്രീംകോടതി നിർദേശം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സർക്കാറിന്റെ വിശദീകരണം.
പൂട്ടിയ മൂന്ന് ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കുമെന്നാണ് പ്രാഥമിക കണക്ക്. സുപ്രീംകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ പഞ്ചായത്തുകളിൽ മദ്യശാലകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമുണ്ട്. അതനുസരിച്ച് പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിനെ നഗരപ്രദേശമായി കണക്കാക്കും.ടൂറിസം മേഖലകളും ഇനിമുതല്‍ നഗരമേഖലകളായി കണക്കാക്കപ്പെടുമെന്നും മദ്യനയത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.