നെടുങ്കണ്ടം: ബംഗളൂരു കേന്ദ്രമായി വിൽപന പൊടിപൊടിക്കുന്ന മെഥലിൻ ഡയോക്സി മെത്താം ആംപിറ്റമിെൻറ (എം.ഡി.എം.എ) വിൽപനയും ഉപയോഗവും കേരളത്തിലും വർധിച്ചതായി എക്സൈസ് കണ്ടെത്തി.
കേരള-തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റായ ബോഡിമെട്ടിൽ വ്യാഴാഴ്ച ഉടുമ്പൻചോല എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം.എ എന്ന സിന്തറ്റിക് വിഭാഗത്തിൽപെടുന്ന മയക്കുമരുന്നുമായി തൃശൂർ സ്വദേശിയെ പിടികൂടിയതോടെയാണ് ഇതിെൻറ വിൽപനയെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിവായത്.
തൃശൂർ മുകുന്ദപുരം കുഴിക്കാട്ടുശ്ശേരി കരയിൽ പരിയാടൻ വീട്ടിൽ ലിബിൻ ജോൺസനാണ് അറസ്റ്റിലായത്. സിന്തറ്റിക് വിഭാഗത്തിൽപെടുന്ന 440 മില്ലിഗ്രാം മയക്കുമരുന്ന് ഇയാളിൽനിന്ന് പിടിച്ചെടുത്തു. കെമിക്കൽകൊണ്ട് നിർമിക്കുന്ന സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപെട്ട ആംപിറ്റമിനാണ് പിടികൂടിയത്.
കൽക്കണ്ടം പൊടിച്ചതുപോലെ രൂപസാദൃശ്യമുള്ളതാണിത്. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷ് കുമാറിെൻറ നേതൃത്വത്തിൽ ബോഡിമെട്ട് എക്സൈസ് ചെക്ക്പോസ്റ്റ് സംഘവുമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ കെ.എൻ. രാജൻ, കെ.എസ്. അസീസ്, കെ. ഷനേജ്, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ രാജ്, എം.എസ്. അരുൺ, എം. നൗഷാദ്, എം.ആർ. രതീഷ് കുമാർ, ലിജോ ജോസഫ്, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.